അല്‍ ഖര്‍ജ് കെഎംസിസി രക്ത ദാന ക്യാമ്പ്

അല്‍ ഖര്‍ജ്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ദേശീയ ദിനത്തില്‍ നടത്തി വരുന്ന രക്തദാന ക്യാമ്പ് അല്‍ ഖര്‍ജ് കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നു. അല്‍ ഖര്‍ജ് കിംഗ് ഖാലിദ് ഹോസ്പിറ്റല്‍ രക്ത ബാങ്കില്‍ എത്തിയാണ് പോറ്റമ്മയായ രാജ്യത്തിന്റെ ദേശീയ ദിനത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രക്തം ദാനം ചെയ്തത്.

കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും തൊഴില്‍ നല്‍കിയ രാജ്യത്തോടുള്ള സ്‌നേഹം വിലമതിക്കാനാവാത്തതാണെന്നും ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ.ഷമാമ പറഞ്ഞു. ഈ രാജ്യത്തു മരണപ്പെടുന്നവരുടെ ജനാസ കൈകാര്യം ചെയ്യുന്നതിലും രോഗശയ്യയിലായവര്‍ക്കു അത്താണിയാവുന്നതിലും പ്രതിഫലേച്ഛയില്ലാതെ കെഎംസിസി സഹായിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ബ്ലഡ് ബാങ്ക് ഡോണേഷന്‍ ഡിപ്പാര്‍ട്‌മെന്റ് തലവന്‍ ജാബിര്‍ മുഹ്‌സിന്‍ അല്‍ അശ്മരി കൂട്ടിച്ചേര്‍ത്തു. ഡോ.അബ്ദുല്‍ സലാം അല്‍ അനസി, അബ്ദുല്‍ മജീദ് അല്‍ യഹ്‌യ തുടങ്ങിയവര്‍ ചേര്‍ന്ന് ദാതാക്കളെ സ്വീകരിച്ചു.

ഷബീബ് കൊണ്ടോട്ടി, മുഹമ്മദ് പുന്നക്കാട്,ഇക്ബാല്‍ അരീക്കാടന്‍,റാഷിദ് കാപ്പുങ്ങല്‍, സകീര്‍ പറമ്പത്,സിദ്ധീഖ് പാങ്, നാസര്‍ ചാവക്കാട്,സമീര്‍ ആലുവ,ഡോ.മുസ്തഫ കൊടുവള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply