Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ഫാഷിസത്തെ നേരിടാന്‍ ആശയ വ്യക്തത വേണം: കെ എ ഷഫീഖ്

റിയാദ്: രാജ്യത്തെ സിവില്‍, ക്രിമിനല്‍ നിയമങ്ങളടക്കം വംശീയ മുന്‍വിധികളോടെ മാറ്റിമറിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് രാജ്യമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ ഷഫീഖ്. അവശേഷിക്കുന്നത് ‘ഹിന്ദുത്വ ഫാഷിസ്റ്റ് രാജ്യ’ പ്രഖ്യാപനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയുടെ അവകാശം റദ്ദ് ചെയ്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിക്കാനുള്ള അധികാരം ഗവര്‍മെന്റിന്റെ തീരുമാനങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുന്ന വിധം ഭേദഗതി വരുത്തിയത് അന്യായമാണെന്നും സൗദി അറേബ്യയിലെ പാര്‍ട്ടി ഭാരവാഹികളെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. രാജ്യം കത്തിയെരിയുമ്പോള്‍ പ്രധാന മന്ത്രി മൗനം പാലിക്കുകയും മണിപ്പൂരോ ഹരിയാനയോ സന്ദര്‍ശിക്കാതിരിക്കുകയും ചെയ്തത് അപരാധമാണ്. കൃത്യമായ സ്‌ക്രിപ്റ്റും ഷെഡ്യൂളും വെച്ചുകൊണ്ടാണ് സംഘപരിവാര്‍ രാജ്യത്തിന്റെ വ്യവസ്ഥാപിത മൂല്യങ്ങളും ചട്ടങ്ങളും അട്ടിമറിക്കപ്പെടുന്നത്. പ്രതിപക്ഷ കക്ഷികളുടെ ദൗര്‍ബല്യങ്ങളും ട്രില്യണ്‍ കണക്കിന് സമ്പത്തിന്റെ പിന്‍ബലവും കൊണ്ടാണ് അവര്‍ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. ഇതിനെ നേരിടാന്‍ ആശയ വ്യക്തതയും ആദര്‍ശ പിന്‍ബലവും വേണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസി വെല്‍ഫെയര്‍ സൗദി പ്രസിഡന്റ് സാജു ജോര്‍ജ് അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ താല്പത്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഒറ്റക്കെട്ടായി വര്‍ധിത വീര്യത്തോടെ പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ സജീദ് ഖാലീദ് സംസാരിച്ചു. പ്രവാസി വെല്‍ഫയറിന്റെ സൗദി നാഷണല്‍, പ്രൊവിന്‍സ്, ജില്ലാ, ഏരിയ, യൂണിറ്റ് ഭാരവാഹികളായ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. നാഷണല്‍ സെക്രട്ടറി റഹീം ഒതുക്കുങ്ങല്‍(ജിദ്ദ) സ്വാഗതവും ട്രഷറര്‍ സമീഉല്ല(ദമ്മാം) നന്ദിയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top