റിയാദ്: സൗദി അറേബ്യയുടെ തൊണ്ണൂറ്റി മൂന്നാം ദേശീയ ദിനത്തോടനുബന്ധിച്ചു ‘അന്നം തരുന്ന നാടിനു ജീവരക്തം സമ്മാനം’ എന്ന മുദ്രാവാക്യമുയര്‍ത്തി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൗദി നാഷണല്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ദേശീയ ദിനത്തില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കെഎംസിസി കമ്മിറ്റികളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
റിയാദില്‍ കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ (ശുമൈസി) സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചു വരെ നീണ്ടു. സ്ത്രീകളടക്കം നിരവധി പേരാണ് രക്തം നല്‍കാനെത്തിയത്. വര്‍ഷങ്ങളായി റിയാദ് കെഎംസിസി ദേശീയ ദിനത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്.
ക്യാമ്പ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹാമീദ് മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ഡയറക്ടര്‍ ഡോ. ഖാലിദ് , വി കെ മുഹമ്മദ്, കെ.കെ കോയാമുഹാജി യു പി മുസ്തഫ, അബ്ദുസലാം തൃക്കരിപ്പൂര്‍, പി സി അലി വയനാട്, കെ.ടി അബൂബക്കര്‍, മുജീബ് ഉപ്പട, റസാഖ് വളക്കൈ, ഷുഹൈബ് പനങ്ങാങ്ങര, അബ്ദുല്‍ മജീദ് മലപ്പുറം, അബ്ദുറഹ്മാന്‍ ഫറോക്ക്, ഷാഹിദ് മാസ്റ്റര്‍, ഷംസു പെരുമ്പട്ട സംസാരിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ സ്വാഗതവും സെക്രട്ടറി സിദ്ധീഖ് തുവ്വൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.