റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സൗദി അറേബ്യയുടെ 93-മത് ദേശീയ ദിനവും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. റിയാദിലെ വിവിധ സംഘടന പ്രതിനിധികളടക്കം നുറുക്കണക്കിനാളുകള്‍ പരിപാടിയില്‍ സംബന്ധിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനം സ്റ്റാര്‍ പ്രിന്റിങ്ങ് പ്രസ്സ് എം.ഡിയും കോട്ടയം പ്രവാസി അസോസിയേഷന്‍ ചെയര്‍മാനുമായ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു.
മോട്ടിവേഷന്‍ സ്പീക്കര്‍ സുഷമ ഷാന്‍ ഓണസന്ദേശം നല്‍കി. മലയാള സിനിമ പിന്നണി ഗായകന്‍ നസീര്‍ മിന്നലെ മുഖ്യാതിഥിയായിരുന്നു. പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഷാജഹാന്‍ ചാവക്കാടിന്റെ അദ്ധ്യക്ഷതവഹിച്ചു. നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ഡോ. അബ്ദുള്‍ നാസര്‍, സുലൈമാന്‍ വിഴിഞ്ഞം, സജീവ്, സൈഫ് കൂട്ടുങ്കല്‍, അജേഷ് ഓലകെട്ടി, ജലീല്‍ ആലപ്പുഴ, സുരേഷ് ശങ്കര്‍, ജോണ്‍സണ്‍ മാര്‍ക്കോസ്, ഷിബു ഉസ്മാന്‍, ബഷീര്‍ കോട്ടയം, മുജീബ് കായംകുളം, റിയാസ് വണ്ടൂര്‍, ബിനു തോമസ്, ബോണി ജോയ്, നിഖില സമീര്‍, റഷീദ് കായംകുളം, ആരിഫ് ചാവക്കാട്, സലിം അര്‍ത്തിയില്‍, യൂനുസ് ചാവക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ത്യന്‍ എംബസി പ്രതിനിധി പുഷ്പരാജ്, ശിഹാബ് കോട്ടുകാട്, നിഹാസ് പാനൂര്‍, നിഷാദ് തിരുവനന്തപുരം, ഖാന്‍ പത്തനാപുരം, നൗഷാദ് ചിറ്റാര്‍, നബീല്‍ ഇംപെക്‌സ് എന്നിവര്‍ സന്നിഹിതരായിരുന്നു.
വിവിധ കലാ കായിക മത്സരങ്ങള്‍ക്ക് സലിം വാലില്ലാപ്പുഴ, നിസാം കായംകുളം, സുരേന്ദ്ര ബാബു, സിയാദ് വര്‍ക്കല, സഫീര്‍ തലാപ്പില്‍, നാസര്‍ പൂവാര്‍, രാധന്‍ പാലത്ത്, റഫീഖ് വെട്ടിയാര്‍, നസീര്‍ തൈക്കണ്ടി, സമീര്‍ റോയ്ബാക്, കെ.ജെ. റഷീദ്, ശ്യാം വിളക്കുപാറ, നൗഷാദ് യാഖൂബ്, ജെറിന്‍, ഷമീര്‍ കല്ലിങ്ങല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി റസ്സല്‍ മഠത്തിപറമ്പില്‍ സ്വാഗതവും ട്രഷറര്‍ പ്രെഡിന്‍ അലക്‌സ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.