Sauditimesonline

watches

കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട മലയാളികള്‍ റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങി

കൊച്ചി: കൊച്ചി-റിയാദ് വിമാനം വൈകിയത് ട്രാന്‍സിറ്റ് യാത്രക്കാരെ വെട്ടിലാക്കി. സെപ്തംബര്‍ 23ന് രാത്രി 8.25ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട എസ്‌വി 775 വിമാനം യാത്രക്കാരെ കയറ്റിയതിന് ശേഷമാണ് യാത്ര റദ്ദാക്കിയത്. വാതിലിന് തകരാര്‍ കണ്ടതിനെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കുകയായിരുന്നു.

തകരാര്‍ പരിഹരിച്ച് അര്‍ദ്ധ രാത്രി 12.23ന് വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് ഇന്ന് പലര്‍ച്ചെ 3.13ന് 120 യാത്രക്കാരുമായി സുരക്ഷിതമായി റിയാദിലെത്തി. അതേസമയം, ഇതേ വിമാനത്തില്‍ റിയാദ് വഴി ലണ്ടന്‍ ഉള്‍പ്പെടെ വിവിധ യൂറോപ്യന്‍ നഗരങ്ങളിലേക്ക് ടിക്കറ്റ് എടുത്തവരുടെ കണക്ഷന്‍ ഫ്‌ളൈറ്റ് പുറപ്പെട്ടതോടെ നിരവധി പേര്‍ റിയാദ് എയര്‍ പോര്‍ട്ടില്‍ കുങ്ങി.

ഇന്നലെ രാത്രി സൗദി സമയം പുലര്‍ച്ചെ 2.25ന് ലണ്ടന്‍ ഹിത്രു വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എസ് വി 111 വിമാനം നഷ്ടമായതോടെ എട്ട് മലയാളികള്‍ റിയാദില്‍ കുടുങ്ങി. അരുണ്‍ ദേവസി, ഭാഗ്യ ജയകൃഷ്ണന്‍, ഭരത് കൃഷ്ണ, ഫാത്തിമ കണ്ണത്ത്, സ്‌നേഹ ബാബു, സൈഫീളള പി സി, ജൂലിയ സബാസ്റ്റിയന്‍, നൈസാം ശുക്കൂര്‍, സെബാസ്റ്റിയന്‍ സേവ്യര്‍ എന്നിവരാണ് റിയാദില്‍ കുടുങ്ങിയത്. ഇവര്‍ക്ക് ഇന്ന് രാത്രി 2.25ന് പുറപ്പെടുന്ന വിമാനത്തില്‍ ടിക്കറ്റ് റീഷെഡ്യൂള്‍ ചെയ്ത് നല്‍കിയതായി ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.

യുകെ ഉള്‍പ്പെടെയുളള രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് റിയാദ് വഴി യാത്രക്കാരുടെ എണ്ണം അടുത്ത കാലത്ത് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ട്രാന്‍സിറ്റ് ടിക്കറ്റുകള്‍ക്ക് കുറഞ്ഞ നിരക്കും മികച്ച സര്‍വീസും ലഭിക്കുന്ന സാഹചര്യത്തിലാണ് മലയാളികള്‍ സൗദി നഗരങ്ങള്‍ വഴി യൂറോപ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top