ആലപ്പുഴ ജില്ലാ ഒ ഐ സി സി ഇഫ്താര്‍ സംഗമം

റിയാദ്: ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി റിയാദില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് സുഗതന്‍ നൂറനാട് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ വാഹിദ് കായംകുളം റമദാന്‍ പ്രഭാഷണം നിര്‍വ്വഹിച്ചു.

മജീദ് ചിങ്ങോലി, ഷിഹാബ് കൊട്ടുകാട്, ഷാജി സോന, സത്താര്‍ കായംകുളം, സിദ്ദിഖ് കല്ലൂപറമ്പന്‍, റഹ്മാന്‍ മുനമ്പത്ത്, അബ്ദുള്ള വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, ജോസഫൈന്‍ ജോസഫ്, പുഷ്പരാജ്, സജീവ് പൂന്തുറ, ബാലുക്കുട്ടന്‍, ബഷീര്‍ കോട്ടയം, രാജു കടമ്പനാട്, നാദിര്‍ഷാ എറണാകുളം, സുരേഷ് ശങ്കര്‍,ഫൈസല്‍, എം ടി ഹര്‍ഷാദ്, അമീര്‍ പട്ടണത്ത്, ഷാജി മഠത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

നൗഷാദ് കറ്റാനം, ഹാഷിം ആലപ്പുഴ, ഷാജി മുളക്കുഴ, ജയമോന്‍, സന്തോഷ് വിളയില്‍, മുജീബ് ജനത, റഫീക്ക് വെട്ടിയാര്‍, ഇസ്ഹാഖ് ലൗഷോര്‍, അനീഷ് ഖാന്‍,ജയിംസ്,അഷറഫ് കായംകുളം,ഷിബു ഉസ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ ഷബീര്‍ വരിക്കപ്പള്ളി സ്വാഗതവും ജനറല്‍ സെക്രട്ടറി ശരത് സ്വാമിനാഥന്‍ നന്ദിയും പറഞ്ഞു.

Leave a Reply