
റിയാദ്: സൗദിയിലെ റിയാദില്‍ എംഇഎസ് മമ്പാട് കോളെജ് അലുംനി ടേബിള്‍ ടോക് സംഘടിപ്പിച്ചു. ‘മയക്കുമരുന്ന് വ്യാപനവും പ്രവാസി രക്ഷിതാക്കളുടെ ആശങ്കളും’ എന്ന വിഷയത്തില്‍ നടന്ന പരിപാടിയില്‍ കേരള പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ് മമ്പാട്, ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനും ചിത്രകാരനുമായ മഹേഷ് ചിത്രവര്‍ണം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

‘തിരിച്ചറിവ്’ എന്നപേരില്‍ 3000ത്തിലധികം ലഹരി വിരുദ്ധ പരിപാടികളില്‍ ലഹരിക്കടിമയായ 700 പേരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിഞ്ഞതായി ഫിലിപ് മമ്പാട് പറഞ്ഞു. കുട്ടികളിലെ ലഹരി ഉപയോഗം സംബന്ധിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇതിന് ബോധവത്ക്കരണത്തോടൊപ്പം രക്ഷിതാക്കള്‍ക്കും സമൂഹത്തിനും ഉത്തരവാദിത്തം നിര്‍വഹിക്കാനുണ്ട്. സിന്ദറ്റിക് ഡ്രഗ് ഉപയോഗിക്കുന്നത് വേഗം തിരിച്ചറിയാനാവില്ല. എന്നാല്‍ രക്ഷിതാക്കള്‍ക്ക് മക്കളിലുളള പെരുമാറ്റ വൈകല്യം നിരീക്ഷിച്ചാല്‍ ഇതു മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

സഫീര്‍ തലാപ്പില്‍ മോഡറേറ്റര്‍ ആയിരുന്നു. അമീര്‍ പട്ടണത്ത് അദ്ധ്യക്ഷത വഹിച്ചു. അബൂബക്കര്‍ മഞ്ചേരി, അബ്ദുള്ള വല്ലാഞ്ചിറ, റഫീഖ് കുപ്പനത്ത്, സഗീറലി ഇപി, എന്നിവര്‍ പ്രസംഗിച്ചു. മന്‍സൂര്‍ ബാബു നിലമ്പൂര്‍, ഉസ്മാന്‍ തെക്കന്‍, സലിം വാലില്ലാപ്പുഴ, റിയാസ് വണ്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
