Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

മയക്കുമരുന്നുകടത്ത്; സിറിയ, ലബനന്‍ പൗരന്‍മാര്‍ക്ക് ഉപരോധം

റിയാദ്: ആംഫെറ്റാമൈന്‍ മയക്കുമരുന്ന് ഉത്പ്പാദിപ്പിക്കുകയും കടത്തുകയും ചെയ്യുന്നതില്‍ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ ബന്ധുക്കള്‍ക്ക് പങ്കുണ്ടെന്ന് ആരോപണം. സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിന് അമേരിക്കയും ബ്രിട്ടനും ഉപരോധം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച പ്രസ്താവനയിലാണ് സിറയക്കെതിരെ ആരോപണം.

നാല് സിറിയക്കാര്‍ക്കും രണ്ട് ലെബനീസ് പൗരന്‍മാര്‍ക്കുമാണ് അമേരിക്കയും ബ്രിട്ടനും ഉപരോധം ഏര്‍പ്പെടുത്തിയത്. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ ബന്ധുക്കളും കുപ്രസിദ്ധ ലെബനന്‍ മയക്കുമരുന്ന് സംഘത്തിലെ സുപ്രധാന കണ്ണിയും ഇവരില്‍ ഉള്‍പ്പെടും. ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ ഉത്പ്പാദിപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളിലേക്കു കടത്തുന്നത് സിറിയ, ലെബനണ്‍ എന്നിവിടങ്ങളില്‍ നിന്നാണെന്ന് വിദഗ്ദര്‍ വ്യക്തമാക്കുന്നു. ബഷാര്‍ അല്‍ അസദിനും ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിനും ഇവരുമായി ബന്ധമുണ്ട്.

ആംഫെറ്റാമൈന്‍ വ്യവസായം ബഷാന അല്‍ അസദിന് 57 ബില്യണ്‍ ഡോളറിന്റെ വരുമാനം നല്‍കുന്നു. 13 വര്‍ഷമായി തുടരുന്ന സിറിയന്‍ കലാപം തുടരുന്നതിനിടയില്‍ സുപ്രധാന വരുമാന സ്രോതസ്സാണിതെന്നും ഉപരോധം പ്രഖ്യാപിച്ച യുകെയുടെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്റ് ഡെവലപ്‌മെന്റ് ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ആംഫെറ്റാമൈന്‍ മയക്കുമരുന്ന് ഉല്‍പ്പാദനത്തില്‍ സിറിയ മുന്‍പന്തിയിലാണ്. അതില്‍ ഭൂരിഭാഗവും ലെബനനിലൂടെ കടത്തുകയാണെന്ന് യുഎസ് ട്രഷറി ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ ഡയറക്ടര്‍ ആന്‍ഡ്രിയ എം ഗാക്കിയും പ്രസ്താവനയില്‍ പറഞ്ഞു.

പഴങ്ങളിലും പച്ചക്കറി വിളകളിലും ഒളിപ്പിച്ച നിലയില്‍ ലബനണില്‍ നിന്ന് റോഡ് മാര്‍ഗം സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച ലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ സൗദി കസ്റ്റംസ് അടുത്തിടെ പിടിച്ചെടുത്തിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top