Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

അണിഞ്ഞൊരുങ്ങി ‘അര്‍ദ’; അര്‍ത്ഥവും അലങ്കാരവും അറിയാന്‍ ആയിരങ്ങള്‍

നൗഫല്‍ പാലക്കാടന്‍

റിയാദ്: അറബ് നാടുകളിലെ പരമ്പരാഗത നാടോടി നൃത്തം ‘അര്‍ദ’യുടെ അര്‍ത്ഥവും അലങ്കാരവും അറിയാന്‍ അവസരം. ഇതിന്റെ ഭാഗമായി ‘അര്‍ദ എക്‌സിബിഷന്‍’ ഒരുക്കിയിരിക്കുകയാം് സൗദി സാംസ്‌കാരിക മന്ത്രാലയം. റിയാദിലെ ബത്ഹക്ക് അടുത്തുള്ള മസ്മക് കോട്ടയോട് ചേര്‍ന്നുള്ള മൈതാനിയല്‍ ഡിസംബര്‍ 10 വരെയാണ് പ്രദര്‍ശനം.

പ്രവേശനം സൗജന്യമാണ്. വൈകീട്ട് 4 മുതല്‍ രാത്രി 12 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ലഭിക്കും. ‘ടിക്കറ്റ്മാക്‌സ്’ ആപ്പ് വഴി പ്രവേശനത്തിനുള്ള അനുമതി ബാര്‍കോഡായി നേടണം. ഓണ്‍ലൈനിലില്‍ ടിക്കറ്റ് നേടാത്തവര്‍ക്ക് നേരിട്ടെത്തിയാല്‍ സഹായിക്കാന്‍ ഗൈഡുകള്‍ നഗരിക്ക് പുറത്ത് സജ്ജരാണ്.

അര്‍ദ നൃത്തച്ചുവടുകള്‍, ഉപയോഗിക്കുന്ന പ്രതേക വസ്ത്രങ്ങള്‍, വാളുകള്‍, ദഫ്ഫുകള്‍, തലപ്പാവ് തുടങ്ങിയ സാമഗ്രികളുടെ പ്രദര്‍ശനവും നിര്‍മ്മാണ രീതിയും കാഴ്ചക്കാര്‍ക്ക് കൗതക കാഴ്ചയാണ്. അര്‍ദ സൗദിയുടെ ചരിത്രത്തോടൊപ്പം എത്രമാത്രം ആഴത്തില്‍ വേരൂന്നിയിട്ടുണ്ടെന്ന് പറയുന്ന ഡോക്യൂമെന്റികള്‍ കൂറ്റന്‍ സ്‌ക്രീനുകളില്‍ ഇംഗ്‌ളീഷിലും അറബിയിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

മത്സരത്തില്‍ പങ്കെടുക്കാന്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. അല്ലെങ്കില്‍ ലിങ്ക് ക്ലിക് ചെയ്യുക. https://sauditimesonline.com/qsm_quiz/part-2/

അര്‍ദ പഠിക്കാന്‍ താല്‍പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലനം നല്‍കുന്നതിനും അധ്യാപകര്‍ നയിക്കുന്ന വര്‍ക്ഷോപ്പും പ്രദര്‍ശനത്തിന്റെ ഭാഗമാണ്. അര്‍ദ കലയുമായി ബന്ധപ്പെട്ട സംശയങ്ങള്‍, ചിത്രങ്ങള്‍ എന്നിവ വിശദീകരിക്കാന്‍ ദ്വിഭാഷികളായ ഗൈഡുകളെയും വിന്യസിച്ചിട്ടുണ്ട്. വിദേശ സന്ദര്‍ശകര്‍ ഏറെ എത്തുന്ന ദീര, മസ്മക് ഭാഗത്ത് നടത്തുന്ന പ്രദര്‍ശനം അര്‍ദക്ക് ആഗോള തലത്തില്‍ പ്രചാരം നേടാനാകും. പ്രദര്‍ശന ഹാളിന് പുറത്തു മൈതാനിയില്‍ സൗദി കലാകാരന്മാരുടെ കലാപ്രകടനങ്ങളും അരങ്ങ് തകര്‍ക്കുന്നുണ്ട്.

സൗദിയുടെ തനത് കലാരൂപമായ അര്‍ദ നൃത്തം രാജ്യത്തിന്റെ സവിശേഷ ദിനങ്ങളിലും പൊതുപരിപാടികളിലും വിവാഹം ഉള്‍പ്പടെയുള്ള സ്വകാര്യ ചടങ്ങുകളിലുമാണ് പ്രധാനമായും അരങ്ങേറുന്നത്. രാജ്യത്തിന്റെ ആതിഥേയ കല കൂടിയാണ് അര്‍ദ.

2017ല്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ സൗദി സന്ദര്‍ശനവേളയില്‍ സല്‍മാന്‍ രാജാവ് ട്രംബിനൊപ്പം അര്‍ദക്ക് ചുവട് വെച്ചിരുന്നു. മനോഹരമായ അറബിക് കവിതയോടൊപ്പമാണ് അര്‍ദ ആരംഭിക്കുക. പശ്ചാതലത്തില്‍ ദഫ്ഫ് മുട്ടുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്യും. അര്‍ദയുടെ ചരിത്രം പറയുന്ന പ്രദര്‍ശനം കാണാന്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നിരവധി കലാ പ്രേമികളാണ് ഓരോ ദിവസവും എത്തുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top