റിയാദ്: ത്രിദിന സന്ദര്‍ശനത്തിന് സൗദി അറേബ്യയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന് റിയാദില്‍ ഊഷ്മള സ്വീകരണം. വിമാനത്താവളത്തില്‍ റിയാദ് ഗവര്‍ണര്‍, വിദേശ കാര്യ മന്ത്രി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പീരങ്കി വെടി മുഴക്കിയും വര്‍ണം വാതറി ജെറ്റ് വിമാനം ആകാശത്ത് വട്ടമിട്ടു പറന്നുമാണ് പ്രസിഡന്റിന് സ്വീകരണം ഒരുക്കിയത്.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് വൈകുന്നേരമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് റിയാദിലെത്തിയത്. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാര്‍ എന്നിവര്‍ ചേര്‍ന്ന് ഊഷ്മള വരവേല്‍പ്പാണ് ഒരുക്കിയത്.
സ്വീകരണച്ചടങ്ങില്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസര്‍ അല്‍ റുമയാന്‍, ചൈനയിലെ സൗദി അംബാസഡര്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ഹര്‍ബി, സൗദിയിലെ ചൈനീസ് അംബാസഡര്‍ ചെന്‍ വെയ്കിംഗ് എന്നിവര്‍ ഉള്‍പ്പെടെ മന്ത്രിമാരും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തു.
സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ചൈനീസ് പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദര്‍ശനം. സല്‍മാന്‍ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി ഷി ജിന്‍ പിംഗ് ചര്‍ച്ച നടത്തും. ഇതിന് പുറമെ സൗദി-ചൈനീസ് ഉച്ചകോടി, ഗള്‍ഫ്-ചൈന സഹകരണ വികസന ഉച്ചകോടി, അറബ്-ചൈന ഉച്ചകോടി എന്നിവയിലും പങ്കെടുക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.