ആര്‍എസ്‌സി ഖുര്‍ആന്‍ ഫിയസ്റ്റ: ന്യു സനയ്യ ജേതാക്കള്‍
റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ് സിറ്റി സോണ്‍ സംഘടിപ്പിച്ച എട്ടാമത് തര്‍തീല്‍ ഖുര്‍ആന്‍ ഫിയസ്റ്റയില്‍ ന്യു സനയ്യ സെക്ടര്‍ ജേതാക്കളായി. ഖാലിദിയ, ബത്ഹ എന്നീ സെക്ടറുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഖുര്‍ആന്‍ പാരായണം, ഹിഫഌ, ഇസ്മുല്‍ ജലാല, ഖുര്‍ആന്‍ കഥ പറയല്‍, ക്വിസ് തുടങ്ങിയ മത്സരങ്ങളില്‍ എട്ടു സെക്ടറുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്. സമാപന സംഗമം സയ്യിദ് ശറഫുദ്ധീന്‍ സഅദി അല്‍ മുഖൈബിലി ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയില്‍ ഖുര്‍ആനിന്റെ ആശയ പ്രചാരണത്തിന് തര്‍തീല്‍ […]












