വര്‍ണാഭമായ പരിപാടികളോടെ അഞ്ചാമത് യോഗ ദിനം ആഘോഷിച്ചു
റിയാദ്: അഞ്ചാമത് അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ചു. ഇന്റര്‍നാഷണല്‍ യോഗ ക്ലബും സമന്വയ സാമൂഹിക, സാംസ്‌കാരിക സമിതിയും സംയുക്തമായി റിയാദ് ടി.വി.ടി.സി ഫുട്ബാള്‍ സ്‌റ്റേഡിയത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിന് പുറമെ വിവിധ രാജ്യങ്ങളിലെ അഞ്ചു അംബാസഡര്‍മാരും പങ്കെടുത്തു. ശ്രീലങ്കന്‍ അംബാസഡര്‍ അസ്മി തസിമിന് യോഗമിത്ര പുരസ്‌കാരം നല്‍കി ആദരിച്ചു. അസ്മി തസീമിന് ബാംഗളൂരിലെ എസ് വ്യാസ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. ശ്രീനിധി പാര്‍ത്ഥസാരഥി പ്രശംസാപത്രം സമ്മാനിച്ചു. ജര്‍മന്‍ അംബാസഡര്‍ ജോര്‍ഗ് റണൗ, […]














