Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

gulf

നവയുഗം പ്രവാസി പുനരധിവാസ പദ്ധതിയ്ക്ക് തുടക്കം

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ പ്രവാസി പുനരധിവാസ പദ്ധതിയ്ക്ക് തുടക്കം. ഇതിനായി ‘കരോള അഗ്രോസ് ആന്‍ഡ് അലൈഡ് പ്രോഡക്ട്‌സ് െ്രെപവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ രൂപീകരിച്ച കമ്പനിയുടെ ലോഗോ പ്രകാശനം ദമ്മാമില്‍ നടന്നു. ദമ്മാം ഫൈസലിയ മാലിക്ക് ലയാല്‍ ഹാളില്‍ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹനും ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. വിജയകരമായി ബിസിനെസ്സ് നടത്തി, സംരംഭകരായ പ്രവാസികള്‍ക്ക് ലാഭവിഹിതം നല്‍കുന്നതാണ് പദ്ധതി. മടങ്ങി വരുന്ന പ്രവാസികളുടെ വിവിധ മേഖലകളിലുള്ള തൊഴില്‍ വൈദഗ്ദ്ധ്യം […]

gulf

അശ്‌ളീലം കാട്ടിയ യുവാക്കള്‍ 24 മണിക്കൂറിനകം കസ്റ്റഡിയില്‍

റിയാദ്: സൗദിയില്‍ വനിതകളോട് അശ്‌ളീലമായി പെരുമാറിയ യുവാക്കളെ 24 മണിക്കൂറിനകം പിടികൂടി. രണ്ട് വ്യത്യസ്ഥ സംഭവങ്ങളില്‍ മൊബൈല്‍ ഫോണിലും സി സി ടി വിയിലും പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. രാജ്യത്ത് പുതുതായി നിലവില്‍ വന്ന ആന്റി ഹരാസ്‌മെന്റ് നിയമ പ്രകാരമാണ് 20 വയസ് പ്രായമുളള യുവാവിനെ അറസ്റ്റ് ചെയ്തത്. കാറിലിരുന്ന യുവതിയുടെ അടുത്തെത്തിയ യുവാവ് വിരലുകൊണ്ടും നാവുകൊണ്ടും ആഗ്യം കാണിച്ചു. കാറിന്റെ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ട യുവാവ് അശ്‌ളീലം പറയുകയും ചെയ്തു. ഇത് മൊബൈല്‍ ഫോണില്‍

gulf

ഇന്ത്യന്‍ ഫാസിസം ജൂഡീഷ്യറിയെ നിശബ്ദമാക്കുന്നു: കേളി

റിയാദ്: ഇന്ത്യയിലെ ഭരണകൂടത്തില്‍ പിടിമുറുക്കിയ ഫാസിസം ജൂഡീഷ്യറിയുടെ അധികാരങ്ങളില്‍ കൈ കടത്തി സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നു കേളി സന ഇയ്യ സമ്മേളനം ആരോപിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണായ ജൂഡീഷ്യറിയെ നിശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം ഇന്ത്യന്‍ ജനത സന്ധിയില്ലാതെ ചെറുത്ത് തോല്പ്പിക്കണമെന്നും കേളി സനയ അര്‍ബെയിന്‍ ഏഴാമത് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മുതലാളിത്തത്തിന്റെ സങ്കുചിത ദേശീയതയും സാമ്രാജ്യത്വ ആശയങ്ങളുമാണ് ആര്‍എസ്എസ് പുലര്‍ത്തുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ ഭരണഘടനാ പദവികളില്‍ ആര്‍എസ്എസുകാരെ അവരോധിച്ചുകൊണ്ട് പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും ഭരണഘടനയെയും ഭരണഘടനാ

gulf

എം. ഇ.എസ്സ് റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: മുസ്ലിം എഡ്യുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്സ്) റിയാദില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കുട്ടികളും കുടുംബിനികളും ഉള്‍പ്പെടെ സാമൂഹത്തിലെ വിവിധ മേഖലകളിലുളളവര്‍ പങ്കെടുത്തു. ലേസിന്‍ മുഹമ്മദിന്റെ ഖുറാന്‍ പാരായണത്തോടെ ആരംഭിച്ച ഇഫ്താര്‍ സംഗമത്തില്‍ പ്രസിഡന്റ് അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. എം. ഇ. എസ് റിയാദ് ഘടകം നടത്തി വരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്, സക്കാത് സ്വരുപണം, വിതരണം എന്നിവ സംബന്ധിച്ച് സത്താര്‍ കായംകുളം, ഫൈസല്‍ പൂനൂര്‍ എന്നിവര്‍ വിശദീകരിച്ചു. മുഹമ്മദ് ഇക്ബാല്‍, ഹുസൈന്‍ അലി, നിസാര്‍ അഹമ്മദ്, ഉസ്മാന്‍

gulf

ഫുട്‌ബോള്‍ അസോസിയേഷന്‍ ഇഫ്താര്‍ സംഗമം

ദമാം: ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സംഗമം മാനവികതയുടേയും സാമൂദായിക സൗഹാര്‍ദ്ദത്തിന്റേയും വേദിയായി മാറി. പ്രസിഡണ്ട് ഡോ. അബ്ദുസലാം കണ്ണിയന്‍ അധ്യക്ഷത വഹിച്ചു. ഷബീര്‍ വെള്ളാടത്ത് റമദാന്‍ പ്രഭാഷണം നടത്തി. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ വിശപ്പ് സ്വയം അനുഭവിക്കാനും തിരിച്ചറിയാനും അവസരം ലഭിക്കുന്നതിലൂടെ അന്യരെ അറിയാനും അവരെ ചേര്‍ത്ത് നിര്‍ത്താനുമാണ് വ്രതം വിശാസിക്ക് പ്രചോദനമാകേണ്ടതെന്ന് ഷബീര്‍ വെള്ളാടത്ത് പറഞ്ഞു. മതം നന്മയാണ് ലോകത്തിന് നല്‍കിയത്. മതത്തിന്റെ നന്മയുടെ അടിസ്ഥാനം മുഴുവന്‍ ജനങ്ങളോടുമുള്ള

gulf

മദ്രസ ഫെസ്റ്റ് വൈവിധ്യമായി

റിയാദ്: ഇഎംടി മദ്രസ ഫെസ്റ്റ് 2019 വിപുലമായ പരിപാടികളോടെ അരങ്ങേറി. അസീസിയ നെസ്‌റ്റോ ട്രെയിന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സിറ്റി ഫ്‌ളവര്‍ മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. മിര്‍ഷാദ് ബക്കര്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ സക്‌സസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സൈദ് മസൂദ്, ഒമാന്‍ എയര്‍ കണ്‍ട്രി മാനേജര്‍ മസൂദ് ദാദ് മുഹമ്മദ് ബലൂഷി, എന്‍.ആര്‍.കെ ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള, ശിഹാബ് കൊട്ടുകാട്, ഡോ. മജീദ് ചിങ്ങോലി, മോഡേണ്‍ ഇന്റര്‍നാഷണല്‍

gulf

ചില്ല പ്രതിമാസ വായന

റിയാദ്: ചില്ലയുടെ പ്രതിമാസവായന കഥകള്‍ വായിച്ചും കഥാനുഭവങ്ങള്‍ പങ്കുവെച്ചും നടന്നു. ‘കഥകളതിസാദരം’ എന്ന ശീര്‍ഷകത്തില്‍ റിയാദ് ബത്ഹയിലെ ശിഫ അല്‍ ജസീറ ഹാളില്‍ നടന്ന പരിപാടിയില്‍ മലയാളത്തിലെ പ്രമുഖരായ ഏഴു കഥാകൃത്തുക്കളുടെ രചനകളാണ് വായിച്ചത്. സിതാര എസിന്റെ കന്യക, കെ രേഖയുടെ നല്ല നടി, കെ ആര്‍ മീരയുടെ ഓര്‍മയുടെ ഞരമ്പ്, ഇന്ദുമേനോന്റെ ആത്മരഹസ്യം, പ്രിയ എ എസിന്റെ ക്രിസ്മസിനെ കുറിച്ച് അഞ്ചു വാചകങ്ങള്‍, സി എസ് ചന്ദ്രികയുടെ പാല്‍ക്കൂണ്‍, ധന്യാരാജിന്റെ സാത്താന്‍ അരുള്‍ ചെയ്തു എന്നീ

gulf

കേളി ക്രിക്കറ്റ്: വീവണ്‍ ജേതാക്കള്‍

റിയാദ്: കേളി സുലൈ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഒന്നാമത് ടി ടെന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വീവണ്‍ സിസി ജേതാക്കളായി. ഫൈനലില്‍ സൂപ്പര്‍ ഇലവന്‍ റിയാദിനെ 42 റണ്‍സിന് പരാജയപ്പെടുത്തി. സുലൈ ഇസ്താംബൂള്‍ സ്ട്രീറ്റില്‍ ഒരു മാസം നീണ്ട ടൂര്‍ണ്ണമെന്റ് കേളി കേന്ദ്ര സ്‌പോര്‍ട്ട്‌സ് ചെയര്‍മാന്‍ ഫൈസല്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. മെഹറൂഫ്, ബാലകൃഷ്ണന്‍, ബോബിമാത്യു, ഷറഫുദ്ധിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ലീഗ് കം നോക്കൌട്ട് അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ 12 ടീമുകള്‍ മത്സരിച്ചു. വീവണ്‍ സിസി റിയാദും, സൂപ്പര്‍

gulf

റമദാനെ വരവേറ്റ് ദിരിയ്യയില്‍ സാംസ്‌കാരികോത്സവം

റിയാദ് സൗദി അറേബ്യയുടെ പൈതൃകവും സംസ്‌കാരവും വിളംബരംചെയ്യുന്ന ദിരിയ്യ നൈറ്റ്‌സിന് തുടക്കം. പൈതൃക നഗരമായ ദിരിയ്യയില്‍ റമദാനോടനുബന്ധിച്ചാണ് സാംസ്‌കാരിക മേള. അല്‍ ദിരിയ്യ ഗേറ്റ് ഡവലപ്‌മെന്റ് അതോറിറ്റിയാണ് ദിരിയ്യ നൈറ്റ് പൈതൃക മേളക്ക് നേതൃത്വം നല്‍കുന്നത്. രാത്രി 9.30 മുതല്‍ പുലര്‍ച്ചെ 2 വരെ ദിരിയ്യയിലെ അല്‍ ബുജൈരിയിലും പരിസര പ്രദേശങ്ങളിലും വിപുലമായ കലാ, സാംസ്‌കാരിക ആഘോഷങ്ങളാണ് ഒരുക്കിയിട്ടുളളത്. ഇസ്‌ലാമിക ചരിത്രവും സംസ്‌കാരവും പ്രമേയമായ നാടകം, പഴയ ചലചിത്രങ്ങള്‍, റമദാന്‍ സീരിയലുകള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിക്കും. പതിറ്റാണ്ടുകള്‍ക്ക്

gulf

മലയാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സൗദി പൗരന്‍

റിയാദ്: മലയാളിയുടെ മനസ്സും കേരളത്തിന്റെ രുചിയും തിരിച്ചറിഞ്ഞ് സൗദി പൗരന്‍ ഒരുക്കുന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. സുവൈദിയിലാണ് എല്ലാ ദിവസവും മലയാളികള്‍ക്കായി ഇഫ്താര്‍ സംഗമം. അമുസ്‌ലിംകള്‍ ഉള്‍പ്പെടെയുളള മലയാളി വളന്റിയര്‍മാരുടെ സേവനം മത സൗഹാര്‍ദത്തിന്റെ വേദികൂടിയാണ്. എക്‌സിറ്റ് 27ലെ ഒറീജ മസ്ജിദ് താരിഖ് ബിന്‍ സിയാദിലെത്തുന്നവരില്‍ ഏറെയും മലയാളികളാണ്. റമദാനില്‍ ഇവിടെ ഒരുക്കുന്ന അറബ് വിഭവങ്ങളോട് മലയാളികള്‍ക്ക് താല്‍പര്യമില്ല. ഇത് മനസ്സിലാക്കിയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ സഊദ് അബ്ദുല്‍ അസീസ് സ്വന്തം ചെലവില്‍ കേരള

gulf

ഇ ബിസിനസ്: തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രാലയം

റിയാദ്: ഓണ്‍ലൈന്‍ വ്യാപാര മേഖല ശക്തമായി നിരീക്ഷിക്കുമെന്ന് സൗദി വാണിജ്യ, നിക്ഷേപ മന്ത്രാലയം. ഉപഭോക്താക്കള്‍ക്ക് ഗുണമേന്മ കുറഞ്ഞ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ വഞ്ചനാ കുറ്റം ചുമത്തും. ഇത്തരക്കാര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമലംഘകഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. മാത്രമല്ല കുറ്റകൃത്യവും ശിക്ഷയും അവരുടെ ചെലവില്‍ പരസ്യം ചെയ്യാനും നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശികളായ പ്രതികളെ ശിക്ഷാകാലയളവിന് ശേഷം നാടുകടത്തും.

gulf

റമദാന്‍: ജോലി സമയം ആറ് മണിക്കൂര്‍

റിയാദ്: റമദാനില്‍ തൊഴിലാളികളുടെ ജോലി സമയം ആറ് മണിക്കൂറായിരിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ സമയം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നിയമം അനുശാസിക്കുന്ന അധിക വേതനം നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ പല ഷെഡ്യൂളിലായി ആറു മണിക്കൂറാണ് പ്രവര്‍ത്തി സമയം. ഇതിന്റെ ലംഘനം അനുവദിക്കില്ല. ചില സ്ഥാപനങ്ങള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍

gulf

തെരുവില്‍ രുചിവൈവിദ്യമൊരുക്കി സൗദി യുവാക്കള്‍

റിയാദ്: സൗദി തൊഴില്‍ മന്ത്രലയവും ടൂറിസം വകുപ്പും സംയുക്തമായി നടപ്പിലാക്കിയ ഫുഡ് ഓണ്‍ റോഡ് പദ്ധതിക്ക് 1300 ലൈസന്‍സ് അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു. തൊഴില്‍ രഹിതരായ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുളള മൊബൈല്‍ റസ്റ്ററന്റുകളാണ് ഫുഡ് ഓണ്‍ റോഡ് പദ്ധതി. രുചി വൈവിദ്യം നിറഞ്ഞ ഭക്ഷ്യ വിഭവങ്ങള്‍ ചൂടോടെ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്നതിനാണ് ഫുഡ് ഓണ്‍ റോഡ് എന്നപേരില്‍ മൊബൈല്‍ റസ്റ്ററന്റുകള്‍ ആരംഭിച്ചത്. സ്വയം തൊഴില്‍പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2016ല്‍ പരീക്ഷണാര്‍ത്ഥമാണ് പദ്ധതി തുടങ്ങിയത്. റിയാദിലെ കിംഗ് ഫഹദ്ലൈയിബ്രറിയോട് ചേര്‍ന്ന

gulf

റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു

റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) പത്തൊമ്പതാമത് വാര്‍ഷികം ആഘോഷിച്ചു. ‘ഡി റിയാലിറ്റി 2019’ എന്ന പേരില്‍ സിനിമാറ്റിക് ഡാന്‍സ് മത്സരവും നടന്നു. പരിപാടി ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി വിജയകുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു.സാംസ്‌കാരിക സമ്മേളനത്തില്‍ ഉബൈദ് ഇടവണ്ണ, ഇബ്രാഹിം സുബ്ഹാന്‍ പ്രസംഗിച്ചു. വാര്‍ഷിക പൊതുയോഗം പുതിയ ഭരണസമിതിക്ക് രൂപം നല്‍കി. ബിനു ധര്‍മ്മരാജന്‍ (പ്രസിഡന്റ്) മാധവന്‍ (സെക്രട്ടറി), ഉമ്മര്‍കുട്ടി (ട്രെഷറര്‍), രാജേഷ് ഫ്രാന്‍സിസ്, ആന്റണി രാജ് (വൈസ് പ്രെസിഡന്റുമാര്‍), വിവേക്, ഷിബു വടക്കന്‍ (ജോയിന്റ്

Scroll to Top