Sauditimesonline

oicc 1
മാനവികതയുടെ മഹാ സംഗമം; ഒഐസിസി ഇഫ്താറില്‍ 'ഡ്രഗ്‌സ് വേണ്ട, ലൈഫ് മതി' ക്യാമ്പയിന്‍

തെരുവില്‍ രുചിവൈവിദ്യമൊരുക്കി സൗദി യുവാക്കള്‍


റിയാദ്: സൗദി തൊഴില്‍ മന്ത്രലയവും ടൂറിസം വകുപ്പും സംയുക്തമായി നടപ്പിലാക്കിയ ഫുഡ് ഓണ്‍ റോഡ് പദ്ധതിക്ക് 1300 ലൈസന്‍സ് അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു. തൊഴില്‍ രഹിതരായ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുളള മൊബൈല്‍ റസ്റ്ററന്റുകളാണ് ഫുഡ് ഓണ്‍ റോഡ് പദ്ധതി.

രുചി വൈവിദ്യം നിറഞ്ഞ ഭക്ഷ്യ വിഭവങ്ങള്‍ ചൂടോടെ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്നതിനാണ് ഫുഡ് ഓണ്‍ റോഡ് എന്നപേരില്‍ മൊബൈല്‍ റസ്റ്ററന്റുകള്‍ ആരംഭിച്ചത്. സ്വയം തൊഴില്‍പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2016ല്‍ പരീക്ഷണാര്‍ത്ഥമാണ് പദ്ധതി തുടങ്ങിയത്. റിയാദിലെ കിംഗ് ഫഹദ്ലൈയിബ്രറിയോട് ചേര്‍ന്ന പാര്‍ക്കിലും കിംഗ് അബ്ദുല്ലാ പാര്‍ക്കിലും വാഹനങ്ങളില്‍ ഭക്ഷ്യവിതരണം നടത്തുന്നതിനാണ് ആദ്യം അനുമതി നല്‍കിയത്. നിരവധി സ്വദേശി യുവാക്കളാണ് ഇവിടങ്ങളില്‍ തൊഴില്‍ കണ്ടെത്തിയത്.

പദ്ധതി വിജയിച്ചതോടെ പാര്‍ക്കുകള്‍, പ്രധാന ഹൈവെകള്‍ എന്നിവ കേന്ദ്രീകരിച്ചു കൂടുതല്‍ മൊബൈല്‍ റസ്റ്റാറന്റുകള്‍ക്ക് അനുമതി നല്‍കി. വിദേശ രാജ്യങ്ങളില്‍ കണ്ടു വരുന്ന നിര്‍മാണ രീതിയിലാണ് ഇവിടെ വാഹനങ്ങളില്‍ സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. അറബ്, യൂറോപ്യന്‍ ഭക്ഷ്യ വിഭവങ്ങളാണ് വില്‍പ്പനക്കു തയ്യാറാക്കിയിട്ടുളളത്. ഭക്ഷണം പാര്‍സലായി കൊണ്ടുപോകുന്നതിനും ഇരുന്നു കഴിക്കുന്നതിനും സൗകര്യം ഉണ്ട്. വാഹനങ്ങളുടെ ചക്രങ്ങളിലാണ് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുളളത്. ഓരോ റെസ്റ്റാറന്റിനും പ്രത്യേക പേരും നല്‍കിയിട്ടുണ്ട്.

റിയാദില്‍ 496 മൊബൈല്‍ റസ്റ്ററന്റുകള്‍ക്കാണ് അനുമതി. ജിദ്ദയില്‍ 450ഉം ദമാമില്‍ 243ഉും മൊബൈല്‍ റസ്റ്ററന്റുകളുണ്ട്. അസീര്‍, മദീന, ജിസാന്‍ എന്നിവ ഉള്‍പ്പെടെ ആറു പ്രവിശ്യകളിലായി 1,301 മൊബൈല്‍ റസ്റ്ററന്റുകളാണ് സൗദിയിലുളളത്. യുവാക്കള്‍ക്ക് പുറമെ വനിതകളും ഈ മേഖലയില്‍ സ്വയം തൊഴില്‍ കണ്ടെത്താന്‍ സന്നദ്ധരായി വരുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top