റിയാദിലെ മലയാളി നര്‍ത്തകിയ്ക്കു പ്രധാനമന്ത്രിയുടെ പ്രശംസ
റിയാദ്: മലയാളി നര്‍ത്തകിയും കോറിയോഗ്രാഫറുമായ രശ്മി വിനോദ് ചിട്ടപ്പെടുത്തി അവതരിപ്പിച്ച സംഗീത നാടകത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം. പ്രവാസി പരിചയ് വാരാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ എംബസിയില്‍ അരങ്ങേറിയ ‘ഗീത മഹോത്സ്’ നൃത്ത സംഗീത നാടകം പ്രധാന മന്ത്രിയുടെ പ്രതിവാര പ്രഭാഷണം മന്‍കി ബാതില്‍ എടുത്തുപറയുകയും ചെയ്തിരുന്നു. അതിനുപുറമെ രശ്മി വിനോദ് നയിക്കുന്ന നൃത്തത്തിന്റെ ചിത്രം പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തു. ദൂരദര്‍ശന്‍ ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങളും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും ട്വീറ്റ് ഷെയര്‍ ചെയ്തു. […]














