കുടുംബ സംഗമം ഒരുക്കി ‘അല്‍ മുത്‌ലഖ്’ മുന്‍ പ്രവാസികള്‍
റിയാദ്: സൗദി അറേബ്യയിലെ ഫര്‍ണീച്ചര്‍ കമ്പനി അല്‍ മുത്‌ലഖില്‍ നിന്നു ജോലി അവസാനിപ്പിച്ച് മടങ്ങിയവരുടെ കൂട്ടായ്മ ‘അല്‍ മുത്‌ലഖ് എക്‌സ്-പ്രവാസി വാട്‌സ് ആപ്പ് കൂട്ടായ്മ’ നാലാമത് കുടുംബ സംഗമം സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്തുള്ള ‘കൊളോഫ് സ്‌പോട്‌സ് സിറ്റി’യിലായിരുന്നു സംഗമം. വിവിധ ജില്ലകളില്‍ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറിലധികം പേര്‍ പങ്കെടുത്തു. രാവിലെ ഒന്‍പതിന് പ്രാര്‍ഥനാ ഗാനത്തോടെ സംഗമം ആരംഭിച്ചു. ഹമീദ് ചെമ്മല അധ്യക്ഷത വഹിച്ചു. കൂട്ടായ്മ ഭാരവാഹിയും വേങ്ങര പഞ്ചായത്ത് അംഗവുമായ ഹനീഫ […]














