വര്‍ണക്കാഴ്ചയൊരുക്കി ഒഐസിസി; ചിത്ര രചനാ വിജയികളെ പ്രഖ്യാപിച്ചു
റിയാദ്: കുരുന്നുകളുടെ ഭാവനകളില്‍ വര്‍ണം വിരിഞ്ഞ മനോഹര കാഴ്ചയൊരുക്കി കോഴിക്കോട് ജില്ല റിയാദ് ഒ.ഐ.സി.സി ചിത്ര രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഷോലാ മാളിലെ അല്‍ വഫ ഹൈപ്പര്‍ മാര്‍ക്കറ്റുമായി ചേര്‍ന്നാണ് ആറാമത് കളര്‍ ഫെസ്റ്റ് ഒരുക്കിയത്. വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തിലധികം കുട്ടികള്‍ പങ്കെടുത്തു. കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ നാല് വിഭാഗങ്ങളിലായിരുന്നു മത്സരം. ഓരോ വിഭാഗത്തിലും കുട്ടികള്‍ അവതരിപ്പിച്ച ചിത്രങ്ങള്‍ വര്‍ണ്ണസൗന്ദര്യവും ആശയവൈവിധ്യവും നിറഞ്ഞതായിരുന്നു. പ്രവാസി സമൂഹത്തിലെ പുതിയ തലമുറയുടെ […]














