കുഴഞ്ഞു വീണു മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം റിയാദില്‍ ഖബറടക്കി
റിയാദ്: മലാസ് ജരീറില്‍ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. 30 വര്‍ഷമായി ജരീറിലുള്ള ബൂഫിയയില്‍ ജോലി ചെയ്തിരുന്ന ചെമ്മേരിപാറ സ്വദേശി പരേതനായ അവറ കുന്നേടത്തിന്റെയും ബിരിയകുട്ടിയുടെയും മകന്‍ സിദ്ദിഖ് (57) ആണ് മരിച്ചത്. എത്തേണ്ട സമയം കഴിഞ്ഞും ജോലിയ്ക്ക് വരാത്തതിനെ തുടര്‍ന്ന് സുഹൃത്ത് ആസാദ് ചേമ്പില്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറിയില്‍ അവശനായി തറയില്‍ കിടക്കുന്നതാണ് കണ്ടത്. റെഡ് ക്രസന്റിനെ അറിയിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് എത്തി പ്രാഥമിക ശുശ്രൂഷ നല്‍കി നാഷണല്‍ കയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേളി മലാസ് […]














