‘പുലര്‍കാല സുന്ദര സ്വപ്‌നങ്ങള്‍’ ഏറ്റുപാടി ‘റിഥം ട്യൂണ്‍സ് ഓഫ് ഇന്ത്യ’ സംഗീത വിരുന്ന്
ദമ്മാം: സംഗീതത്തിന്റെ സ്വരനാദം ആസ്വാദക ഹൃദയം കീഴടക്കി വാനമ്പാടി കെ.എസ്. ചിത്രയുടെ സംഗീത വിരുന്ന്. മലയള സിനിമയിലെ ഹിറ്റ് ഗാനങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി ആലപിച്ച സംഗീത വിരുന്നില്‍ ‘പുലര്‍കാല സുന്ദര സ്വപ്‌നത്തില്‍ ഞാനൊരു’ എന്ന ഗാനം സൂര്യോദയത്തിന്റെ പുതുമപോലെ സംഗീതാസ്വാദകരും ഏറ്റുപാടി. ദമ്മാം ലൈഫ് പാര്‍ക്കിലാണ് കെ.എസ്. ചിത്ര നയിച്ച ‘റിഥം ട്യൂണ്‍സ് ഓഫ് ഇന്ത്യ-2025’ മെഗാ ഷോ അരങ്ങേറിയത്. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ നവയുഗം സാംസ്‌ക്കാരിക വേദിയാണ് സംഗീത വിരുന്നൊരുക്കിയത്. കിഴക്കന്‍ […]














