വര്‍ണാഭമായ കലാ വിരുന്നൊരുക്കി കെഇഎഫ് ‘ആര്‍ട്ടിഫൈ’
റിയാദ്: നൃത്തച്ചുവടുകള്‍ വര്‍ണം വിതറിയ നടന വൈഭവം നിറഞ്ഞാടി ‘ആര്‍ട്ടിഫൈ-25’ കലാ മേള വര്‍ണാഭമായ പരിപാടികളോടെ അരങ്ങേറി. കേരള എഞ്ചിനിയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്റര്‍ ഒരുക്കിയ കലാ മേള മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷനല്‍ സ്‌കൂളിലാണ് അരങ്ങേറിയത്. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ അധ്യക്ഷത വഹിച്ചു. സൗദി കലാകാരന്‍ ഹാഷിം അബ്ബാസ് മുഖ്യതിഥിയായിരുന്നു. മലയാളം ഹിന്ദി ഗാനങ്ങള്‍ ആലപിച്ച് അദ്ദേഹം കയ്യടി നേടി. യൂറോപ്പിലെ പ്രമുഖ യൂനിവേഴ്‌സിറ്റിയില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റിയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സിന് […]














