പൊരുതി നേടിയ സ്വാതന്ത്ര്യം ഓരോ പൗരനും അവകാശപ്പെട്ടത്
ജുബൈല്‍: സാമ്രാജ്യ ശക്തികളില്‍ നിന്നു പൂര്‍വികര്‍ പൊരുതി നേടിയ സ്വാതന്ത്ര്യം രാജ്യത്ത് പിറക്കുന്ന ഓരോ പൗരനും അവകാശപ്പെട്ടതാണെന്ന് കലാലയം സാംസ്‌കാരിക വേദി. ജനാധിപത്യ, മതേതരത്വ സംഹിതയെ നിഷ്‌കരുണം ചോദ്യം ചെയ്യുന്ന രീതിയിലേക്ക് വഴിമാറിയ ഇന്ത്യയിലെ സമകാലിക സംഭവങ്ങളില്‍ ഓരോ പൗരനും ജാഗ്രത വേണം. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജുബൈല്‍ കിംസ് ഹാളില്‍ സംഘടിപ്പിച്ച ‘രംഗ് എ ആസാദി’ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഐ.എം.സി.സി നാഷണല്‍ സെക്രട്ടറി നവാഫ് ഒ.സി ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സര്‍ക്കിള്‍ ജുബൈല്‍ […]














