Sauditimesonline

iran foreign minister abbas
നയതന്ത്ര വഴി തുറക്കുന്നു; ഇറാന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാനില്‍

റിയാദില്‍ വയനാട് കൂട്ടായ്മ പ്രവര്‍ത്തനോദ്ഘാടനം

റിയാദ്: വയനാട് പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം വിപുലമായ പരിപാടികളോടെ അരങ്ങേറി. വയനാട്ടുകാരായ നാനൂറിലധികം അംഗങ്ങള്‍ ചേര്‍ന്ന് രൂപംകൊടുത്ത കൂട്ടായ്മയാണ് വയനാട് പ്രവാസി അസോസിയേഷന്‍. ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍, സുരേഷ് ശങ്കര്‍, ലത്തീഫ് തെച്ചി, സാദിഖ് തുവ്വൂര്‍, റഹ്മാന്‍ മുനമ്പത്തു, റാഫി പാങ്ങോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സജീര്‍ പട്ടുറുമാല്‍, കുഞ്ഞി മുഹമ്മദ്, ശബാന അന്‍ഷാദ്, ഷിജു കോട്ടാങ്ങല്‍, ഷിസ സുല്‍ഫിക്കര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഗോള്‍ഡന്‍ സ്പാരോ ഒരുക്കിയ നൃത്തനൃത്യങ്ങളും അരങ്ങേറി. ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ബിനു തോമസ്, ട്രഷറര്‍ ഷിനോജ് ചാക്കോ ഉപ്പുവീട്ടില്‍, ജോബ് സെല്‍ ഹെഡ് ഹാരിസ് പോക്കര്‍, ആര്‍ട്‌സ് കണ്‍വീനര്‍ അബ്ദുല്‍ സലാം മുത്തലിബ് റംഷി, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അബ്ദുല്‍ സലാം, നിഖില്‍, മുസ്തഫ കുണ്ണമ്പറ്റ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി വര്‍ഗീസ് പൂക്കോള്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ നിജാസ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top