റിയാദില്‍ രക്തദാന ക്യാമ്പ്

റിയാദ്: ബ്ലഡ് ഡോണേഴ്‌സ് കേരള സൗദി ചാപ്റ്റര്‍ റിയാദില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍, റിയാദ് ഡ്രൈവേഴ്്‌സ് എന്നീ കൂട്ടായ്മകളുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റിയാദ് കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ബ്‌ളഡ് ബാങ്കില്‍ 70 യൂനിറ്റ് രക്തം ദാനം ചെയ്തു.

പരിപാടിയില്‍ കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര അദ്ധ്യക്ഷത വഹിച്ചു. ബ്ലഡ് ഡൊണേഴ്‌സ് കേരള സൗദി പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.

ഉസ്മാന്‍ മഞ്ചേരി, റഷീദ് തൃശൂര്‍, സഫര്‍ കോതമംഗലം, കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സജു മത്തായി, ട്രസ്റ്റി ബിനു ജോണ്‍, ജോയിന്‍ ട്രസ്റ്റി ബിനോദ് ജോണ്‍, പ്രോഗ്രാം കണ്‍വീനര്‍ റിയാദ് ഫസലുദ്ധീന്‍, ഷൈന്‍ ദേവ്, അലക്‌സാണ്ടര്‍, അഭിലാഷ് പണിക്കര്‍, ജിജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിനോയ് മത്തായി സ്വാഗതവും, റിയാ്വ് ഡ്രൈവേഴ്‌സ് കോഓര്‍ഡിനേറ്റര്‍ നാസര്‍ തെച്ചി നന്ദിയും പറഞ്ഞു.

Leave a Reply