Sauditimesonline

1 alif
ക്യാമ്പസില്‍ ഹരിതവസന്തം; പരിസ്ഥിതി ദിനത്തില്‍ മാതൃകയായി അലിഫ് സ്‌കൂള്‍

നന്മകള്‍ ചെയ്തു റമദാന്‍ സമ്പന്നമാക്കുക: ഹുസൈന്‍ സലഫി

റിയാദ്: വിശ്വാസ വിമലീകരണത്തിലൂടെ ഉദാത്ത സംസ്‌കാരത്തിന് ഉടമകളാകാന്‍ വിശ്വാസികള്‍ പരിശ്രമിക്കണമെന്ന് ഇസ്‌ലാമിക പണ്ഡിതനും ഷാര്‍ജ മസ്ജിദുല്‍ അസീസ് ഖതീബുമായ ഹുസൈന്‍ സലഫി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിശ്വാസത്തെ മലീമസമാക്കും.

അതിനെതിരെ പരിശ്രമം ഉണ്ടായെങ്കില്‍ മാത്രമേ നിര്‍മലമായ വിശ്വാസം നേടിയെടുക്കാനും അത് നിലനിര്‍ത്താനും സാധിക്കുകയുളൂ. തിന്മനിറഞ്ഞ സാമൂഹിക അന്തരീക്ഷത്തില്‍ വിശ്വാസത്തോടൊപ്പം അതിന്റെ പ്രതിഫലനമെന്നോണം ഉദാത്ത സാംസ്‌കാരതിന് ഉടമകളായി മാതൃകാ ജീവിതം നയിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാതാപിതാക്കളെ അവഗണിച്ചും അവരെ അഭയകേന്ദ്രങ്ങളില്‍ അന്തേവാസികളാക്കുന്നതും ഗുരുതരമായ തിന്മയാണ്. അത്തരം പ്രവര്‍ത്തികള്‍ സാംസ്‌കാരിക തകര്‍ച്ചയുടെ പ്രതിഫലനമാണ്. പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസത്തെ നന്മകള്‍കൊണ്ട് സമ്പന്നമാക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഇസ്‌ലാം: ധര്‍മ്മികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.ഐ.സി) സംഘടിപ്പിച്ച ക്യാംപെയ്ന്‍ സമാപനം, അഹ്‌ലന്‍ റമദാന്‍ സംഗമം പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ദാറുല്‍ അര്‍ഖം അല്‍ ഹിന്ദ് പ്രിന്‍സിപ്പല്‍ അബ്ദുലത്തീഫ് സുല്ലമി മാറഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.

വിസ്ഡം സ്റ്റുഡന്റസ് കേരള പ്രസിഡണ്ട് അര്‍ഷദ് അല്‍ ഹികമി താനൂര്‍ (ന്യുജെന്‍ പ്രസ്‌നങ്ങള്‍ക്ക് പരിഹാരമുണ്ട്), നൂറുദ്ദീന്‍ സ്വലാഹി മദീന (ഇസ്‌ലാം അജയ്യം), അബ്ദുല്ല അല്‍ ഹികമി (നോമ്പും വിശ്വാസിയും), ഷുക്കൂര്‍ ചക്കരക്കല്ല് (റമദാന്‍ കൊണ്ട് നേടേണ്ടത്) എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top