റിയാദ്: ക്വുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്‌സിന്റെ ഒന്‍പതാം ഘട്ട പരീക്ഷയില്‍ റാങ്ക് നേടിയ റിയാദില്‍ നിന്നുള്ള പഠിതാക്കള്‍ക്ക് ഉപഹാരം സമ്മാനിച്ചു. അമീന്‍ ബിസ്മി, നസീം (ഒന്നാം റാങ്ക്), മുഫീദ കെ ടി, ബത്ഹ (നാലാം റാങ്ക്), റാഫിയാ ഉമര്‍, ബത്ഹ (അഞ്ചാം റാങ്ക്), മറിയം മുഹമ്മദ് സകരിയ്യ, മലാസ് (ആറാം റാങ്ക്), നബീല അബ്ദുള്‍ റഷീദ് , നസീം (ഏഴാം റാങ്ക്) ഫാത്തിമ ലാമിസ്, മലാസ് (എട്ടാം റാങ്ക്) എന്നിവര്‍ക്ക് ഹുസൈന്‍ സലഫി, ഇമ്പിച്ചിക്കോയ ദമ്മാം, അബ്ദുസലാം മദീനി ഹായില്‍, എന്‍.വി. മുഹമ്മദ് സാലിം, താജുദ്ദീന്‍ സലഫി മാറാത്ത്, ഉമര്‍ ഫാറൂഖ് വേങ്ങര എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.
ഇസ്‌ലാം: ധര്‍മ്മികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.ഐ.സി) സംഘടിപ്പിച്ച ക്യാംപെയ്ന്‍ സമാപന സമ്മേളനത്തിലാണ് ഉപഹാരം സമ്മാനിച്ചത്.
ക്വുര്‍ആന്‍ പാരായണ മത്സര വിജയികളായ സഫീറ അബ്ദുസ്സലാം, യുസ്‌റ അന്‍വര്‍, ഷൈമ തുടങ്ങിയവര്‍ക്കുള്ള സമ്മാനങ്ങള്‍ അര്‍ഷദ് അല്‍ ഹികമി, നൂറുദ്ദീന്‍ സ്വലാഹി നല്‍കി. റമദാന്‍ ക്വിസ്സ് വിജയികള്‍ക്ക് ഫൈസല്‍ കൈതയില്‍ ദമ്മാം സമ്മാനം വിതരണം ചെയ്തു. ഹൃദ്യം ക്വുര്‍ആന്‍ സെഷനില്‍ അബ്ദുറഊഫ് സ്വലാഹി, ആഷിക് ബിന്‍ അഷ്‌റഫ്, ആമേന്‍ മുഹമ്മദ് സംസാരിച്ചു.
കണ്ടിന്യുയിങ് റിലീജ്യസ് സ്‌കൂള്‍ റീലോഞ്ചിങ് ഡോ: അറഫാത്ത് ഗാനിം നിര്‍വ്വഹിച്ചു. ആര്‍.ഐ.സി.സി ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, ഉമര്‍ ശരീഫ്, ഇക്ബാല്‍ കൊല്ലം, ഷാജഹാന്‍ പടന്ന, ഷുഹൈബ് ശ്രീകാര്യം അല്‍റാസ്, അര്‍ഷദ് ആലപ്പുഴ, അബ്ദുറഹ്മാന്‍ വയനാട്, ഷനൂജ് അരീക്കോട്, യൂസഫ് ശരീഫ്, നൗഷാദ് കണ്ണൂര്‍, അബ്ദുല്ലത്തീഫ് കൊത്തൊടിയില്‍, മുഹമ്മദലി ബുറൈദ, ഷബീബ് കരുവള്ളി, അസീസ് അരൂര്‍ തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
ലിറ്റില്‍ വിങ്‌സ് സെഷന് ആഷിക് ബിന്‍ അഷ്‌റഫ്, അഹമ്മദ് റസല്‍, ഷഹജാസ് പയ്യോളി, മുഫീദ് കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഉബൈദ് തച്ചമ്പാറ, ആരിഫ് കക്കാട്, അഷ്‌റഫ് തേനാരി, ബഷീര്‍ കുപ്പോടന്‍, മുജീബ് പൂക്കോട്ടൂര്‍, റിയാസ് ചൂരിയോട്, അനീസ് എടവണ്ണ, ആരിഫ് മോങ്ങം, നൂറുദ്ധീന്‍ തളിപ്പറമ്പ്, നൗഷാദ് അരീക്കോട്, നസീഹ് അബ്ദുറഹ്മാന്‍, യാസര്‍ അറഫാത്ത്, അമീന്‍ പൊന്നാനി, തന്‍സീം കാളികാവ്, അമീന്‍ സാബു, നബീല്‍ മഹമൂദ്, ഹുസ്‌നി പുളിക്കല്‍, ഷൈജല്‍ വയനാട്, സകരിയ്യ കൊല്ലംഷഹീര്‍ പുളിക്കല്‍, നബീല്‍ പയ്യോളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി,
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.