റിയാദ് ബത്ഹയില്‍ മലയാളി മരിച്ച നിലയില്‍

റിയാദ്: മലയാളിയെ ബത്ഹയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മായനാട് കുനിയില്‍ സുനില്‍ (53) ആണ് മരിച്ചത്. മലയാളികള്‍ ധാരാളമുളള ബത്ഹയിലെ വിവിധ റസ്റ്ററന്റുകളില്‍ ജോലി ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ ബതഹയിലും പരിസരത്തുമുളള മലയാളികള്‍ക്ക് സുപരിചതനായിരുന്നു സുനില്‍. മൂന്ന് വര്‍ഷം മുമ്പ് പുതിയ തൊഴിലുടമയുടെ കീഴിലേക്ക് ജോലി മാറിയെങ്കിലും സ്‌പോണ്‍സര്‍ഷിപ് മാറിയിരുന്നില്ല. താമസാനുമതിരേഖയായ ഇഖാമ കാലാവധി രണ്ടു വര്‍ഷം മുമ്പ് കഴിഞ്ഞിരുന്നു. ഫൈനല്‍ എക്‌സിറ്റ് നേടി നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മരണം.

മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി വെല്‍ഫെയര്‍ ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ശറഫ് മടവൂര്‍, ഉമര്‍ അമാനത്ത്, ഉസ്മാന്‍ ചെറുമുക്ക് എന്നിവര്‍ സഹായവുമായി രംഗത്തുണ്ട്.

Leave a Reply