റിയാദ്: സൗദിയില്‍ വീണ്ടും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. 24 മണിക്കൂറിനിടെ 389 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മരിച്ചു. 124 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 33 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ, സൗദിയില്‍ 16 വയസ് പൂര്‍ത്തിയായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യും. നേരത്തെ 18 വയസ് കഴിഞ്ഞവര്‍ക്കിണ് ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കിയിരുന്നത്. രണ്ട് ഡോസ് സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവര്‍ക്കിണ് ബൂസ്റ്റര്‍ ഡോസ് അനുവതിക്കുക. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.