റിയാദ്: ഒരാള്‍ മരിക്കുകയും 75 പേര്‍ക്ക് ഭക്ഷ്യ വിഷ ബാധ ഏല്‍ക്കുകയും ചെയ്ത സംഭവത്തില്‍ വില്ലനായത് മയണയ്‌സ് എന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. ഹംബുര്‍ഗിനി റസ്റ്ററന്റ് ശൃംഖല ഉപയോഗിച്ച ബോണ്‍ ടും ബ്രാന്റ് മയോണൈസില്‍ ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ കണ്ടെത്തിയതായി മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.
ബോണ്‍ ടും ഫാക്ടറിയില്‍ നിന്നാണ് ബാക്ടീരിയ കണ്ടെത്തിയത്. ഇവര്‍ക്കെതിരെ എസ്എഫ്ഡിഎ, ഇതര ഏജന്‍സികള്‍ എന്നിവരുമായി സഹകരിച്ചു നടപടി സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ബോണ്‍ ടും മയോന്നൈസ് ഉത്പാദനവും വിതരണവും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും രാജ്യത്തെ മുഴുവന്‍ നഗരങ്ങളില്‍ നിന്നു പിന്‍വലിക്കുകയും ചെയ്തു.
ഉപഭോക്താക്കള്‍ക്ക് വിതരണം നല്‍കുന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നഗരസഭകളുടെ നേതൃത്വത്തില്‍ രാജ്യത്തെ മുഴുവന്‍ നഗരങ്ങളിലും നിരീക്ഷണവും പരിശോധനകളും തുടരാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
ഹംബുര്‍ഗിനി റെസ്‌റ്റോറന്റ് ശൃംഖലയല്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ഏപ്രില്‍ 27ന് റിയാദ് മുനിസിപ്പാലിറ്റി ബോട്ടുലിസം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇതിന്റെ ഉറവിടം കണ്ടെത്തിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.