ഇസ്രായേല്‍ സന്ദര്‍ശനം കഴിഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി സൗദിയില്‍

റിയാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് റിയാദിലെത്തി. ഇസ്രായേല്‍ സന്ദര്‍ശനം കഴിഞ്ഞ് സൗദിയിലെത്തിയ ബ്രിട്ടീഷ് പ്രധാന മന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇങ്ങനെ കുറിച്ചു. ‘ഞാന്‍ സൗദി അറേബ്യയിലാണ്. ഹമാസിന്റെ ഭീകരാക്രമണം ഗാസയിലെ ഭയാനക മാനുഷിക പ്രതിസന്ധിക്ക് ഉത്തേജകമായി മാറാന്‍ അന്താരാഷ്ട്ര സമൂഹമെന്ന നിലയില്‍ അനുവദിക്കരുത്. പ്രാദേശിക സ്ഥിരത ഉറപ്പുവരുത്തുകയും അപകടത്തിന്റെ തീവ്രത കുറക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും ഋഷി സുനകും കൂടിക്കാഴ്ച നടത്തി. ഗാസയിലെ പ്രതിസന്ധി ഇരു നേതാക്കാളും ചര്‍ച്ച ചെയ്തു. ഫലസ്തീന്‍ സംബന്ധിച്ച സൗദിയുടെ നിലപാട് കിരീടാവകാശി ഋഷി സുനകിനോട് ആവര്‍ത്തിച്ചു. ഗാസയിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനുളള സൗദിയുടെ കാഴ്ചപ്പാടും കിരീടാവകാശി പങ്കുവെച്ചു.

Leave a Reply