അല്‍ മദീന ‘വിന്‍ ഹാഫ് കെജി ഗോര്‍ഡ്’ ആറ് ഇന്ത്യക്കാര്‍ക്ക് സ്വര്‍ണ നാണയം

റിയാദ്: അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ‘വിന്‍ ഹാഫ് കെജി ഗോള്‍ഡ്’ എട്ടാം ഘട്ട നറുക്കെടുപ്പില്‍ ആറ് ഇന്ത്യക്കാര്‍ക്ക് സ്വര്‍ണ നാണയം സമ്മാനം. മൂന്ന് ബംഗ്‌ളാദേശ് പൗരന്‍മാര്‍ക്കും ഒരു സുഡാന്‍ പൗരനും ഉള്‍പ്പെടെ 10 വിജയികളെ പ്രഖ്യാപിച്ചു. നാസിയ റഹ്മാന്‍, ഫൈസല്‍ നീര്‍മുണ്ട്, റാഷിദ് അലി പുത്തന്‍പീഡിയ, തനിക്കസലം, അബ്ദുല്‍ മജീദ് കൊരക്കോട്ടില്‍, ശിവദാസന്‍ പന്ത്രോള്‍ (ഇന്ത്യ), ഹുസൈന്‍ മിയ്ഹ, തിദുകുമാര്‍, ഇബ്രാഹിം (ബംഗഌദേശ്), ജമ്ഫര്‍ തയ്യിബ് (സുഡാന്‍) എന്നിവാണ് സ്വര്‍ണ നാണയത്തിന് അര്‍ഹരായത്.

നറുക്കെടുപ്പില്‍ റീജിയനല്‍ ഡയറക്ടര്‍ സലിം വിപി, ഡയറക്ടര്‍ ഷംഷീര്‍ തുണ്ടിയില്‍, ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍, എച്ച് ആര്‍ മാനേജര്‍ മുഹമ്മദ് ഷാഫി, ഫിനാന്‍സ് മാനേജര്‍ അഹമദ്, പര്‍ചേസ് മാനേജര്‍ ഷമീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ആറു മാസം നീണ്ടുനില്‍ക്കുന്ന നറുക്കെടുപ്പില്‍ ഒരോ ആഴ്ചയും 10 പേര്‍ക്ക് 5 ഗ്രാം സ്വര്‍ണ നാണയം സമ്മാനിക്കും. ഒമ്പതാത് നറുക്കെടുപ്പ് ഒക്‌ടോബര്‍ 27ന് വൈകീട്ട് 7.00ന് മദീന ഹൈപ്പറില്‍ നടക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

അല്‍ മദീന ഹൈപ്പറില്‍ ഏറ്റവും കുറഞ്ഞ വിലക്ക് ഏറ്റവും മികച്ച ഉത്പ്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുളളത്. ഇതിന് പുറമെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ആകര്‍ഷകമായ ഡിസ്‌കൗണ്ട് തുടരുകയാണ്. ഏറ്റവും പുതിയ ഉത്പ്പന്നങ്ങള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ അതിവിപുലമായ ശ്രേണി ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.

 

Leave a Reply