Sauditimesonline

sushma two
ഭയവും ആശയക്കുഴപ്പവും അകറ്റാം; തെറാപ്പികളിലൂടെ മാനസികാരോഗ്യം

gulf

gulf, saudi

തിരുവനന്തപുരം ഒഐസിസി ‘സ്‌നേഹ ചിറക്’

റിയാദ്: ഒഐസിസി തിരുവനന്തപുരം ജില്ലാകമ്മറ്റി ‘സ്‌നേഹ ചിറക് എന്ന പേരില്‍’ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. റിയാദ് ബത്തയിലെ ഒഐസിസി സെന്‍ട്രല്‍ കമ്മറ്റിയുടെ സബര്‍മതി ആഡിറ്റോറിയത്തില്‍ നടത്തപ്പെട്ട സമ്മേളത്തില്‍ നൂറില്‍പരം ജനറല്‍ അംഗങ്ങളും നേതാക്കളും പങ്കെടുത്തു. റിയാദ് ഒഐസിസി തിരുവനന്തപുരം ജില്ലാകമ്മറ്റി പ്രസിഡണ്ട് വിന്‍സന്റ് കെ ജോര്‍ജ്ജ് അധ്യക്ഷനായ സമ്മേളനം ജില്ലാ കമ്മറ്റി സീനിയര്‍ നേതാവ് അഡ്വ. എല്‍ കെഅജിത്ത് ഉദ്ഘടനം ചെയ്തു. ജില്ലാ കമ്മറ്റിയില്‍ നിന്നുമുള്ള സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി നിഷാദ് ആലങ്കോട് ആമുഖവും […]

gulf, saudi

ഡബ്ല്യു.എം.എഫ് ഹെല്‍ത്ത് വാക്കത്തോണ്‍

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഹെല്‍ത്ത് ഫോറം വാക്കത്തോണ്‍-2025 സംഘടിപ്പിച്ചു. ‘ഹെല്‍ത്ത് ഫോര്‍ ഓള്‍’ എന്ന പ്രമേയത്തില്‍ കിംസ് ഹെല്‍ത്തുമായി സഹകരിച്ച് ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി സൗദി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. റിയാദ് മലാസിലെ കിംഗ് അബ്ദുള്ള പാര്‍ക്കില്‍ നടന്ന വാക്കത്തോണില്‍ റിയാദ് കൗണ്‍സിലിന്റെയും അല്‍ ഖര്‍ജ് കൗണ്‍സിലിന്റെയും സഹകരണത്തോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുത്തു. രാവിലെ 9ന് കിംസ് ഹെല്‍ത്ത് റിയാദ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ മുഹമ്മദ്

gulf, saudi

സമദ് വള്ളീത്തിന് യാത്രയയപ്പ്

റിയാദ്: 43 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പട്ടാമ്പി അബ്ദുല്‍ സമദ് വള്ളീത്തിന് യാത്രയയപ്പ് നല്‍കി. റിയാദ് ഒഐസിസി പ്രവര്‍ത്തകന്‍, പാലക്കാട് സൗഹൃദവേദി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സാമൂഹിക രംഗത്തും സജീവമായിരുന്നു. രക്ഷധികാരി ബാബു പട്ടാമ്പി പാലക്കാട് സൗഹൃദ വേദിയുടെ ഉപഹാരം സമ്മാനിച്ചു. പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. നിഷാദ് പാലക്കാട്, അയൂബ്ബ്, സല്‍മാന്‍, ജെഷാന്‍, അജിഷ് ഒറ്റപ്പാലം, ജാഫര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

azhchavatam, gulf

നഗരത്തിന്റെ ഹൃദയമാണ് വിപണി; നാഗരികതയുടെയും

ഫോട്ടോ: അന്‍ഷാദ് ഫിലിംക്രാഫ്റ്റ് ഒരുപാട് കഥകളും ചരിത്രവും പറയുന്ന പ്രാദേശിക വിപണികളാണ് അറബ് നാഗരികതയുടെ പ്രത്യേകത. സൗദി അറേബ്യയുടെ ഓരോ ദിക്കിലെയും സംസ്‌കാരങ്ങള്‍ അടയാളപ്പെടുത്തുന്നത് ഇത്തരം വ്യാപാര കേന്ദ്രങ്ങളിലാണ്. അതുകൊക്കുതന്നെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ ഒന്നിപ്പിക്കുന്ന ഇടങ്ങളാണ് വ്യാപാര കേന്ദ്രങ്ങള്‍. സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രവിശ്യകളിലെ വ്യാപാരവും നാഗരികതയും സൂഖ് അല്‍ അവ്വലീന്‍ എന്ന പേരില്‍ റിയാദില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നു. അറേബ്യന്‍ ഗള്‍ഫിന്റെയും ചെങ്കടലിന്റെയും അതിര്‍ത്തിയിലുള്ള അറേബ്യന്‍ ഉപദ്വുപിലെ ഏറ്റവും വലിയ രാജ്യമാണ് സൗദി അറേബ്യ. വടക്കേ

gulf, saudi

ലീപ് ടെക് മേള സമാപിച്ചു; അടുത്ത വര്‍ഷം റിയാദിന് പുറമെ ഹോങ്കോങ്ങിലും

റിയാദ്: അന്താരാഷ്ട്ര ടെക് ഫെസ്റ്റ് ‘ലീപ്-2025’ റിയാദ് മല്‍ഹമിലെ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിച്ചു. നാലു ദിനങ്ങളിലായി നടന്ന മേളയില്‍ 1000 പ്രഭാഷകരും അന്താരാഷ്ട്ര സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. നൂതന ഐടി ഉത്പ്പന്നങ്ങളുമായി 1,800 പ്രദര്‍ശകരും 680 സ്റ്റാര്‍ട്ടപ്പ് കമ്പനികളും മേളയില്‍ പങ്കെടുത്തു. 1,500 കോടി ഡോളറിെന്റ നിക്ഷേപ പദ്ധതികള്‍ക്കുളള കരാറിനും മേള വേദിയായി. ഇന്ത്യയില്‍ നിന്ന് 40 കമ്പനികളാണ് പങ്കെടുത്തത്. ഇതില്‍ മലയാളി സംരംഭകരും ഉള്‍പ്പെടും. മലയാളി കൂട്ടായ് ഐടി എക്‌സ്‌പെര്‍ട്ട് ആന്റ്

gulf, saudi

ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു വീണു മലയാളി മരിച്ചു

ജിദ്ദ: ജോലിക്കിടെ യാമ്പുവിനടുത്ത് ഉംലജില്‍ മലയാളി കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. മലപ്പുറം താനൂര്‍ കാരാട് സ്വദേശി സിപി നൗഫല്‍ (45) ആണ് മരിച്ചത്. ഗ്ലാഡിങ്, ഗ്ലാസ് ഫിറ്റിങ് ജോലിക്കിടെ ബുധനാഴ്ച വൈകീട്ടാണ് അപകടം. തലക്ക് സാരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 15 വര്‍ഷമായി സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ജോലി ചെയ്തിരുന്ന നൗഫല്‍ ഒരു വര്‍ഷമായി ഉംലജിലാണ്. സാമൂഹിക പ്രവര്‍ത്തങ്ങളിലും സജീവമായിരുന്നു. വി.വി.എന്‍. കുഞ്ഞിമൂസ, സി.പി. ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: നബീല, മക്കള്‍:

gulf, saudi

‘റിംഫ്’ ഹെല്‍ത്ത് ക്ലബ് അംഗത്വ കാര്‍ഡ് സമ്മാനിച്ചു

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) ആരോഗ്യ ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുത്തവരില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്ക് ഉപഹാരം വിതരണം ചെയ്തു. ബത്ഹയിലെ എക്‌സ്ട്രീം ഹെല്‍ത്ത് ക്ലബ് അംഗത്വ കാര്‍ഡുകളാണ് ഉപഹാരമായി സമ്മാനിച്ചത്. സലീം പളളിയില്‍, എം സഈദ്, കെടി ഷറഫുദ്ദീന്‍, ആബിദ് എന്നിവരാണ് അംഗത്വ കാര്‍ഡിന് അര്‍ഹരായത്. എക്ട്രീം മാനേജിംഗ് ഡയറക്ടര്‍ ഇ കെ റഹീം കാര്‍ഡ് വിതരണം ചെയ്തു. റിംഫ് ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം എക്‌സ്ട്രീം ഹെല്‍ത്ത് ക്ലബില്‍ എയ്‌റോബിക്‌സ് എക്‌സര്‍സൈസ്

gulf, saudi

റിയാദില്‍ മഴ; ഞായര്‍ വരെ തുടരും

റിയാദ്: സൗദി തലസ്ഥാന നഗരിയിലെ പല ഭാഗങ്ങളിലും ചാറ്റല്‍ മഴ. ഇന്നു മുതല്‍ ഞായറാഴ്ച വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദിലും പരിസര പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദിന് പുറമെ ദര്‍ഇയ, ദുര്‍മാ, മുസാഹമിയ, അഫീഫ്, ദവാദ്മി, അല്‍ഖുവയ്യ, ശഖ്‌റാ, അല്‍ഗാത്ത്, സുല്‍പി, മജ്മ, റുമാഹ്, റൈന്‍, ഹുറൈമലാ, മറാത്ത്, ദിലം, ഹരീഖ്, ഖര്‍ജ്, ഹോത്ത ബനീ തമീം എന്നിവിടങ്ങളിലും മഴയ്ക്കുള്ള സാധ്യതയുണ്ട്. മഴ മുന്നറിയിപ്പിന്റെ

gulf, saudi

ഏആര്‍ റഹ്മാന്‍ സംഗീത കച്ചേരി മാറ്റി; പുതിയ തീയതി പിന്നീട് അറിയിക്കും

റിയാദ്: ദിറാബ് പാര്‍ക്കില്‍ ഫെബ്രുവരി 21ന് നടത്തുമെന്ന് പ്രഖ്യാപിച്ച ഏആര്‍ റഹ്മാന്റെ സംഗീത കച്ചേരി മാറ്റിവെച്ചു. റമദാന് ശേഷം പുതിയ തീയതി പ്രഖ്യാപിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഏആര്‍ റഹ്മാന്റെ പരിപാടി റദ്ദാക്കിയതായി ഓഒലൈന്‍ ടിക്കറ്റ് വിതരണക്കാരായ ‘പ്ലാറ്റിനം ലിസ്റ്റ്’ ടിക്കറ്റ് എടുത്തവരെ ഇമെയില്‍ മുഖേന അറിയിച്ചിരുന്നു. ഇതു ആശങ്ക പടര്‍ത്തിയെങ്കിലും പരിപാടി റദ്ദാക്കിയിട്ടില്ലെന്നും പുതിയ തീയതി ഉടന്‍ അറിയിക്കുമെന്നു വീണ്ടും ഇമെയില്‍ ലഭിച്ചു. ഏആര്‍ റഹ്മാന്‍ സംഗീത കച്ചേരിയ്ക്ക് വേദി ഒരുക്കുന്നു ആവശ്യമുളളവര്‍ക്ക് 21 പ്രവര്‍ത്തി ദിവസത്തിനകം

gulf, saudi

പ്രഥമ ഇ-ഗെയിംസ് ഒളിമ്പ്യാഡ് റിയാദില്‍

റിയാദ്: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രഥമ ഇ-ഗെയിംസ് ഒളിമ്പ്യാഡ് റിയാദില്‍ നടക്കും. സൗദിയുമായി കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച 12 വര്‍ഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വര്‍ഷങ്ങളായി ഇലക്ട്രോണിക് ഗെയിം സംഘടിപ്പിക്കാനുളള കാത്തിരിപ്പിലായിരുന്നു. ഈ വര്‍ഷം ഇ-ഗെയിംസിന് റിയാദ് വേദിയാകും. യുവതലമുറയുടെ പ്രിയപ്പെട്ട വിനോദമായ ഇലക്ട്രോണിക് ഗെയിമുകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേകസമിതി രൂപവത്കരിച്ചിട്ടുണ്ട്. 2021ല്‍ വിര്‍ച്വല്‍ ഒളിമ്പിക് ഗെയിംസ് സീരീസ് വികസിപ്പിച്ചെടുത്തത് ഇതിെന്റ ഭാഗമായാണ്. ഇലക്‌ട്രോണിക് സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം

gulf, saudi

മോചനത്തിന്‌ ഗവര്‍ണറേറ്റിന്റെ പ്രതികരണം തേടി; റഹീം കേസ് എട്ടാം തവണയും മാറ്റി

റിയാദ്: അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ഗവര്‍ണറേറ്റിന്റെ പ്രതികരണം ലഭിച്ചതിനുശേഷം കേസ് പരിഗണിക്കാന്‍ മാറ്റിയെന്ന് റിയാദ് നിയമ സഹായ സമിതി അറിയിച്ചു. ഇതോടെ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അബ്ദുല്‍ റഹീമിന്റെ ഉമ്മയും കുടുംബം വീണ്ടും നിരാശയില്‍. എട്ടാം തവണയും കേസ് മാറ്റിവെച്ചതില്‍ മോചന വാര്‍ത്ത പ്രതീക്ഷിച്ചിരുന്ന മലയാളി സമൂഹവും നിരാശയിലാണ്. സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ പബഌക് റൈറ്റ് പ്രകാരം വിചാരണ നേരിടുകയാണ് കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീം. ഫെബ്രുവരി 3ന് കേസ് പരിഗണിച്ച റിയാദ് ക്രിമിനല്‍

gulf, saudi

‘എംടി സ്മൃതി, കൃതി’ ചില്ല എന്റെ വായന

റിയാദ്: മലയാളത്തിന്റെ മഹാ സാഹിത്യകാരന്‍ അന്തരിച്ച എംടി വാസുദേവന്‍ നായരോടുള്ള ആദര സൂചകമായി റിയാദ് ‘ചില്ലയുടെ എന്റെ വായന’. എംടിയുടെ കഥകള്‍ വായിച്ചും ഡോക്യൂമെന്ററി, സിനിമ എന്നിവ പ്രദര്‍ശിപ്പിച്ചും ‘എംടി സ്മൃതി, കൃതി’ എന്ന പ്രമേയത്തില്‍ നടന്നു. എംടിയുടെ ബാല്യ കാലം നീന്തി തുടിച്ച കുമാരനല്ലൂരിലെ കുളങ്ങളെയും മണലൂറ്റി വറ്റി വരണ്ട നിളയെക്കുറിച്ചും എംഎ. റഹ്മാന്‍ അവതരിപ്പിച്ച ‘കുമാരനല്ലൂരിലെ കുളങ്ങള്‍’ എന്ന ഡോക്യു ഫിക്ഷന്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ‘എംടി. സ്മൃതി കൃതി’ക്ക് തുടക്കം. എംടിയുടെ ആത്മാംശമുള്ള കഥ ‘കഡുഗണ്ണാവ

gulf, saudi

റിയാദ് കെഎംസിസി റീലീഫ് സെല്‍

റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ സ്വാന്തന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ രൂപീകരിച്ചു. സെല്‍ പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് കണ്ടെത്തുന്നതിന് രൂപ രേഖ തയ്യാറാക്കി. യോഗത്തില്‍ റിലീഫ് വിംഗ് ചെയര്‍മാന്‍ നാസര്‍ മാങ്കാവ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. സത്താര്‍ താമരത്ത്, അഡ്വ അനീര്‍ ബാബു, പി.സി. മജീദ്, അഷ്‌റഫ് കല്പകഞ്ചേരി, ഷാഫി തുവ്വൂര്‍, നജീബ് നെല്ലാം കണ്ടി, ബഷീര്‍ വല്ലാഞ്ചിറ, എന്നിവര്‍

gulf, saudi

വനിതാ സൈനികരുടെ പാസ്സിംഗ് ഔട്ട് പരേഡ്

റിയാദ്: വനിതാ സൈനികരുടെ കരുത്തു വര്‍ദ്ധിപ്പിച്ച് സൗദി അറേബ്യ. 360 സൈനികരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. വനിതാ ബറ്റാലിയന്‍ തുടങ്ങിയതയിനു ശേഷമുള്ള ഏഴാമത്തെ ബാച്ചാണ് റിയാദിലെ വിമന്‍സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ബിരുദവും പ്രായോഗിക പരിശീലനവും പൂര്‍ത്തിയാക്കി പട്ടാളത്തിന്റെ ഭാഗമായത്. ബിരുദദാന ചടങ്ങില്‍ പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ ബസാമി സല്യൂട്ട് സ്വീകരിച്ചു. ആഭ്യന്തരമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ആണ് ഇന്‍സ്റ്റിറ്റിയൂട്ടിെന്റ രക്ഷാധികാരി.

Scroll to Top