കൂടുതല്‍ സുരക്ഷയൊരുക്കി അല്‍ ഹദ റോഡ് നാളെ തുറക്കും
ജിദ്ദ: ത്വായിഫ് അല്‍ ഹദാ റോഡ് ഗതാഗതത്തിന് നാളെ തുറന്നുകൊടുക്കുമെന്ന് റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചത്. വൈകീട്ട് അഞ്ച് മുതല്‍ റോഡ് ഉപയോഗിക്കാം. അറ്റകുറ്റപ്പണികള്‍ക്ക് രണ്ടു മാസം റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. റോഡിന്റെ സുരക്ഷ, ഗുണനിലവാരം, കാര്യക്ഷമത എന്നിവ വര്‍ധിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അറ്റകുറ്റപ്പണി സഹായിച്ചു. ജനുവരി ഒന്നിനാണ് അറ്റകുറ്റപ്പണികള്‍ക്കായി അല്‍ ഹദാ റോഡ് അടച്ചത്.














