പറക്കാനൊരുങ്ങി റിയാദ് എയര്‍
റിയാദ്: പറക്കാനൊരുങ്ങി റിയാദ് എയര്‍. 2025 അവസാനത്തോടെ റിയാദ് എയര്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് സിഇഒ ടോണി ഡൗഗ്ലസ് അറിയിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരെ സ്വീകരിക്കാന്‍ എയര്‍ലൈന്‍ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മിയാമിയില്‍ നടന്ന എഫ്‌ഐഐ പ്രയോറിറ്റി ഉച്ചകോടിയിലാണ് ഡൗഗ്ലസ് റിയാദ് എയറിന്റെ സര്‍വ്വീസ് സംബന്ധിച്ച് വിശദാംശം പുറത്തുവിട്ടത്. സര്‍വ്വീസ് ആരംഭിച്ച് അഞ്ച് വര്‍ഷത്തിനകം മിഡില്‍ ഈസ്റ്റിലെയും 6 ഭൂഖണ്ഡങ്ങളിലെയും 100 രാജ്യാന്തര നഗരങ്ങളില്‍ സര്‍വീസ് നടത്തുകയാണ് റിയാദ് എയറിന്റെ ലക്ഷ്യം. 72 ബോയിങ് 787 എസ്, 60 […]













