Sauditimesonline

V P MOHAMED S
ജെഎന്‍എച് സ്ഥാപകനെ തട്ടിക്കൊണ്ടുപോയി; സംഭവത്തിനു പിന്നില്‍?

‘ഉമ്മന്‍ ചാണ്ടി കരുതലും കരുത്തും’ പ്രസംഗ മത്സര വിജയികള്‍

റിയാദ്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസംഗ മത്സരം സംഘടിപ്പിച്ചു. ‘ഉമ്മന്‍ ചാണ്ടി കരുതലും കരുത്തും’ എന്ന വിഷയത്തിലായിരുന്നു മത്സരം. എറണാകുളം ജില്ലയിലെ ലാലു വര്‍ക്കി ഒന്നാം സ്ഥാനം നേടി. ഷാജഹാന്‍ ചളവറ രണ്ടാം സ്ഥാനവും, റിജോ ഡൊമിനിക്, മുസ്തഫ കുമരനെല്ലൂര്‍ എന്നിവര്‍ യ മൂന്നാം സ്ഥാനവും നേടി.

ബത്ഹ സബര്‍മതിയില്‍ നടന്ന മത്സര പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര വിജയികളെ പ്രഖ്യാപിച്ചു. അഡ്വ: എല്‍ കെ അജിത്ത്, വി. ജെ നസറുദ്ദീന്‍, ബിനു ശങ്കര്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. നാദിര്‍ഷാ റഹ്മാന്‍ കോഓര്‍ഡിനേറ്ററായിരുന്നു. വിജയികള്‍ക്കുള്ള ഉപഹാരം ജൂലൈ 25ന് റിയാദില്‍ നടക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മര പരിപാടിയില്‍ ചാണ്ടി ഉമ്മന്‍ സമ്മാനിക്കും.

ഫലപ്രഖ്യാപനത്തില്‍ ഒഐസിസി റിയാദ് പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ രഘുനാഥ് പറശ്ശിനിക്കടവ്, ബാലു കുട്ടന്‍,അമീര്‍ പട്ടണത്ത്, ആക്റ്റിംഗ് ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി, സെക്രട്ടറി ജോണ്‍സണ്‍ മാര്‍ക്കോസ്, മീഡിയാ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി, നിര്‍വ്വാഹക സമിതി അംഗം ജയന്‍ കൊടുങ്ങല്ലൂര്‍, വിവിധ ജില്ലാ പ്രസിഡന്റുമാരായ വിന്‍സന്റ് തിരുവനന്തപുരം, മാത്യൂസ് എറണാകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സക്കീര്‍ ധാനത്ത് നന്ദിയും പറഞ്ഞു.മത്സരത്തില്‍ പങ്കെടുത്ത നാസര്‍ കല്ലറ, റഫീഖ് പട്ടാമ്പി, അഷറഫ് കായംകുളം, ഷഫീഖ് കണ്ണൂര്‍, അന്‍സായ് ഷൗക്കത്ത്, റസാഖ് തൃശൂര്‍, ജംഷി തുവ്വൂര്‍, മുജീബ് എന്നിവര്‍ ജൂറിയുടെ പ്രത്യേക പ്രശംസക്ക് അര്‍ഹരായി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top