മൂന്നു മാസത്തെ അനിശ്ചിതത്വം; മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിക്കും
റിയാദ്: ഉനൈസയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം മൂന്നു മാസത്തിനു ശേഷം നാട്ടിലെത്തിക്കാന്‍ നടപടി പൂര്‍ത്തിയായി. കൊല്ലം ചിതറ ഭജനമഠം പത്മവിലാസത്തില്‍ മണിയനാചാരിയുടെ മകന്‍ ശരത് (42), ഭാര്യ കൊല്ലം മാന്തോപ്പില്‍ അക്ഷരനഗര്‍ പ്രവീണ്‍ നിവാസില്‍ പ്രീതി (32) എന്നിവരുടെ മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ഫെബ്രുവരി 14ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കം. നവംബര്‍ 14ന് ആണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉനൈസയില്‍ ഇലക്ട്രിക്, പ്ലംബിങ് ടെക്‌നീഷ്യനായിരുന്നു ശരത്. സംഭവത്തിന് രണ്ടുമാസം മുമ്പ് സന്ദര്‍ശന […]














