ഒഐസിസി വാര്‍ഷികം; നറുക്കെടുപ്പ് വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി 14-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കൂപ്പണ്‍ നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുഹമ്മദ് ഷരീഫ് ഒന്നാം സമ്മാനവും, നേപ്പാള്‍ സ്വദേശി നരേഷ് രണ്ടും ഹക്കീം പട്ടാമ്പി മൂന്നും, ഷരീഫ് മലബാര്‍ നാലും സ്ഥാനങ്ങള്‍ നേടി. ബത്ഹ സബര്‍മതിയില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഭാരവാഹികളായ സജീര്‍ പൂന്തുറ, സുരേഷ് ശങ്കര്‍, സക്കീര്‍ ദാനത്ത്, നാദിര്‍ഷാ റഹിമാന്‍, അശ്‌റഫ് മേച്ചേരി, […]














