Sauditimesonline

RSC DAMMAM
ജുബൈല്‍ സാഹിത്യോത്സവ്; കിരീടം നേടി ദമ്മാം സോണ്‍

അവസാന തീര്‍ഥാടകരും മടങ്ങി

മദീന: ഈ വര്‍ഷത്തെ അവസാന ഹജ് തീനഥാടകരും സൗദി അറേബ്യയില്‍ നിന്നു മടങ്ങി. ഇന്തോനേഷ്യയില്‍ നിന്നുളള സംഘം ഇന്നാണ് മദീനയില്‍ നിന്നു മടങ്ങിയത്. മലയാളി തീര്‍ഥാടകരുടെ അവസാന സംഘം ഇന്നലെ മടങ്ങിയിരുന്നു.

ഹജ് കമ്മറ്റി വഴി ഇന്ത്യയില്‍ നിന്നെത്തിയ 1,22,422 തീര്‍ഥാടകരുടെ മടക്കയാത്ര കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. സ്വകാര്യ ഗ്രൂപ്പുകളില്‍ ഹജിനെത്തിയ 10,000 തീര്‍ത്ഥാടകരും മടങ്ങിയതായി ഇന്ത്യന്‍ ഹജ് മിഷന്‍ അറിയിച്ചു. 395 വിമാനങ്ങളില്‍ 29 ദിവസമാണ് ഇന്ത്യന്‍ തീര്‍ഥാടകരുടെ മടക്ക യാത്രക്കു ആവശ്യമയി വന്നത്. മദീനയില്‍ നിന്നു പുറപ്പെട്ട മലയാളി തീര്‍ഥാടകരുടെ അവസാന സംഘം ഇന്നലെ കണ്ണൂരിലെത്തി.

150 രാജ്യങ്ങളില്‍ നിന്നുളള തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ് നിര്‍വ്വഹിച്ചത്. ഇതില്‍ ഇന്തോനേഷ്യയില്‍ നിന്നുളള സംഘമാണ് ഇന്നു സൗദിയില്‍ നിന്നു അവസാനം മടങ്ങിയത്. രണ്ട് ലക്ഷത്തി പതിനായിരം ഇന്തോനോഷ്യന്‍ തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ് നിര്‍വ്വഹിച്ചു. വിവിധ ആശുപത്രികളില്‍ 29 ഇന്തോനേഷ്യന്‍ തീര്‍ഥാടകര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top