
റിയാദ്: ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ) സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമായ വിനോദ് ഭാസ്‌കരന്റെ വിയോഗത്തില്‍ ബിഡികെ സൗദി ചാപ്റ്റര്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ഓണ്‍ലൈനില്‍ നടന്ന മീറ്റിംഗില്‍ സൗദി അറേബ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പേര്‍ പങ്കെടുത്തു. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ബി ഡി കെ പ്രതിനിധികള്‍, ജില്ലാ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

ഒന്നര പതിറ്റാണ്ടിനിടെ രക്തദാന സന്നദ്ധ മേഖലയില്‍ അദ്ദേഹം സൃഷ്ടിച്ച വിപ്ലവകരമായ മുന്നേറ്റം ലക്ഷക്കണക്കിന് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസം പകര്‍ന്നതായി അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ബിഡികെ സൗദി പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി അദ്ധ്യക്ഷത വഹിച്ചു. എന്‍.ബി.ടി.സി ഗവേണിംഗ് ബോഡി അംഗം വിശ്വരൂപ് വിശ്വാസ് (വെസ്റ്റ് ബംഗാള്‍) യോഗത്തില്‍ പങ്കെടുത്ത് ദുഃഖം അറിയിച്ചു.

വിനോദ് ഭാസ്‌ക്കര്‍ ദേശീയ തലത്തില്‍ നടത്തിയ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു. നബീല്‍ ബാബു (ബി. ഡി. കെ സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ്) നിമിഷ് കാവാലം, നളിനാക്ഷന്‍ (കുവൈറ്റ്) പ്രയാഗ് പേരാമ്പ്ര (യു. എ. ഇ), എന്റെ ചാവക്കാട്ടുകാര്‍ പ്രതിനിധി ഷാജഹാന്‍ ചാവക്കാട്, കുഞ്ഞുമുഹമ്മദ് (പത്തേമാരി പ്രവാസി മലയാളി അസോസിയേഷന്‍) സലീം (ബഹ്‌റൈന്‍ കെ എം സി സി), നിഹാസ് പാനൂര്‍ (ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷ്യന്‍) സലിം (നാഷണല്‍ സൗദി ഡ്രൈവയ്‌സ് അസോസിയേഷ്യന്‍) ബഷീര്‍ (കനിവ് റിയാദ്) എന്നിവര്‍ പ്രസംഗിച്ചു. ബി. ഡി കെ സൗദി ജനറല്‍ സെക്രട്ടറി ഫസല്‍ ചാലാട് യോഗം നിയന്ത്രിച്ചു. അബ്ദുല്‍ സലാം തിരൂര്‍ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





