അസ്‌ലം കോളക്കോടന്റെ പുസ്തകങ്ങളുടെ പ്രകാശനം ജനു. 29ന് ദമ്മാമില്‍
ദമ്മാം: അസ്‌ലം കോളക്കോടന്റെ രണ്ട് രചനകളുടെ പ്രകാശനം ജനുവരി 29ന് നടക്കും. ഫൈസലിയ അല്‍ ഹയാത്ത് ഓഡിറ്റോറിയത്തില്‍ രാത്രി 8ന് ദമ്മാം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ഡെസ്റ്റിനി ബുക്‌സ് പ്രസിദ്ധീകരിച്ച ‘റിവര്‍ ഓഫ് തോട്‌സ്’ (ഇംഗ്ലീഷ് കവിതാ സമാഹാരം), ‘മരീചികയോ ഈ മരുപ്പച്ച’ (ഓര്‍മ്മക്കുറിപ്പുകള്‍) എന്നിവയാണ് പ്രകാശനം ചെയ്യുന്നത്. എഴുത്തുകാരനും ചലച്ചിത്ര താരവും സംവിധായകനുമായ ജോയ് മാത്യു, സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, മാധ്യമപ്രവര്‍ത്തകന്‍ അമ്മാര്‍ കിഴുപറമ്പ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മനസിന്റെ അഗാധതയില്‍ നിന്ന് ഉത്ഭവിക്കുന്ന ആത്മീയവും














