സൗദി പ്രവാസം: മലയാളി ഗവേഷകന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ്
റിയാദ്: സൗദിയിലെ ഇന്ത്യന്‍ കുടിയേറ്റം വിഷയമാക്കി ഗവേഷണം നടത്തിയ മലപ്പുറം സ്വദേശി ഡോക്ടറേറ്റ് നേടി. കൊടിഞ്ഞി തട്ടരാട്ടില്‍ അബ്ദു റഹീം ആണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടിയത്. പ്രവാസികളുടെ തൊഴില്‍ കുടിയേറ്റം, രാജ്യത്തെ വിദേശ നിയമങ്ങള്‍, പ്രവാസി ജീവിതം എന്നിവ സമഗ്രമായി പഠന വിധേയമാക്കിയാണ് ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. അഞ്ച് വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ റിസേര്‍ച്ച് ഫെലോഷിപ്പ് നേടി. 2013 മുതല്‍ പത്ത് വര്‍ഷം പഠനം നടത്തിയാണ് ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. 1970 മുതലുള്ള […]














