ഗസ്സക്കായി ഐസിഎഫ് പ്രാര്‍ത്ഥനാ സംഗമം
റിയാദ്: യാതന അനുഭവിക്കുന്ന പലസ്തീന്‍ ജനതയുടെ സമാധാനത്തിനു ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍(ഐസിഎഫ്) പ്രാര്‍ത്ഥനാ സംഗമം നടത്തി. മാസങ്ങളായി പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ പട്ടിണി കിടന്നും ചികിത്സ നിഷേധിച്ചും അങ്ങേയറ്റം നരകയാതന അനുഭവിക്കുകയാണ്. നിരാലംബരുടെ നേരെ നിര്‍ദാക്ഷിണ്യം വെടിയുതിര്‍ക്കുന്ന ക്രൂരതകളാണ് ഗസയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും മാനവിക മൂല്യങ്ങളും കാറ്റില്‍ പറത്തിയാണ് ഇസ്രായേല്‍ അതിക്രമം. 22 മാസമായി ഗാസയില്‍ കിരാത ആക്രമണം തുടരുക മാത്രമല്ല ലോകത്തുള്ള എല്ലാ സ്‌നേഹികളെ വെല്ലുവിളിച്ചാണ് വംശഹത്യയുടെ പരീക്ഷണശാലയായി ഗാസയെ […]














