റിയാദ്: മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗഹൃദകൂട്ട് സൗദി ചാപ്റ്റര്‍ ആദരിച്ചു. അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയവരെയാണ് പ്രശംസാ ഫലകം സമ്മാനിച്ച് അനുമോദിച്ചത്. റിയാദ് എക്‌സിറ്റ് 18ലെ വനാസ വിശ്രമകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് പ്രശംസാ ഫലകം കൈമാറി.
യാസീന്‍ സിറാജുദ്ധീന്‍, അസ്സ ഫായിസ്, അന്‍സ ഷെറിന്‍, ലന ഇഖ്ബാല്‍, സെയീം ഫായിസ്, ഹയാ ലുക്മാന്‍ എന്നിവരാണ് സൗദി അറേബ്യയയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ നേടിയത്. ഫിദ റഹ്മാന്‍, മുഹമ്മദ് സഫ്രാന്‍ എം സി എന്നിവര്‍ ചാവക്കാട് നടന്ന പരിപാടിയില്‍ ചാവക്കാട് നഗരസഭാധ്യക്ഷ ഷീജാ പ്രശാന്തില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
മനാഫ് അബ്ദുള്ള ആമുഖ പ്രസംഗം നിര്‍വഹിച്ചു. ഫവാദ് കറുകമാട് അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ ചാവക്കാട്, ആരിഫ് വൈശ്യംവീട്ടില്‍, ഷാഹിദ് മോന്‍, ജാഫര്‍ തങ്ങള്‍, ശറഫുദ്ധീന്‍ അകലാട്, സത്താര്‍ എ റ്റി എന്നിവര്‍ സംസാരിച്ചു. സലിം പാവറട്ടി സ്വാഗതവും പ്രകാശ് താമരയൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.