Sauditimesonline

PASSPORT ED
പ്രതിദിനം 300 ലേറെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍; സേവനങ്ങള്‍ വേഗത്തിലാക്കി ജിദ്ദ കോണ്‍സുലേറ്റ്

ചേളാരി സ്വദേശിയുടെ മയ്യിത്ത് സംസ്‌കരിച്ചു

റിയാദ്: അതീഖയിലെ താമസസ്ഥലത്ത് മരിച്ച മലപ്പുറം ചേളാരി സ്വദേശി മേലോട്ടില്‍ അബ്ദുല്‍ അസീസിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ രാവിലെ 10ന് അല്‍ഹൈര്‍ സ്ട്രീറ്റിലെ മസ്ജിദ് മാജിദില്‍ മരണാന്തര കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മന്‍സൂരിയ മഖ്ബറയില്‍ മയ്യത്ത് നമസ്‌കാരം നിര്‍വഹിച്ചതിനു ശേഷം സംസ്‌കരിച്ചു. 24 മണിക്കൂര്‍ കര്‍ഫ്യൂ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മയ്യിത്ത് നമസ്‌കാരത്തിനും മറവ് ചെയ്യുവാനും ബന്ധുക്കള്‍ക്കും അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്കും എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, സൗദി കെ എം സി സി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ ഉസ്മാനലി പാലത്തിങ്ങല്‍, ഷുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി അഷ്‌റഫ് മോയന്‍, വെല്‍ഫയര്‍ വിംഗ് ജനറല്‍ കണ്‍വീണര്‍ ഷറഫു പുളിക്കല്‍, വൈസ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, കണ്‍വീനര്‍മാരായ ഇസ്മായില്‍ പടിക്കല്‍, സനോജ് കുരിക്കള്‍, മന്‍സൂര്‍ കണ്ടന്‍കാരി എന്നിവരാണ് മയ്യത്ത് നമസ്‌കാരത്തിനും മറവ് ചെയ്യുന്നതിനും നേതൃത്വം നല്‍കിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top