Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

സര്‍ക്കാര്‍ നിലപാട് അപലപനീയം: ഓ.ഐ.സി.സി. റിയാദ്

റിയാദ് കൊറോണ ഭീഷണി മൂലം ജോലി നഷ്ടപ്പെട്ട് സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് നാട്ടിലെത്തുന്ന പ്രവാസികളെ നിര്‍ബന്ധമായും ക്വാറന്റൈന്‍ ചെയ്യണമെന്നും അതിന്റെ ചിലവ് പാവപെട്ട പ്രവാസികള്‍ വഹിക്കണമെന്നുമുള്ള സര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. ജോലി നഷ്ടപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തില്‍ കഴിഞ്ഞിരുന്നവരാണ് നാട്ടിലെത്തുന്നവരിലേറെയും. സര്‍ക്കാരുകളുടെ ഒരു സംവിധാനങ്ങളും പ്രവാസികളുടെ സഹായത്തിനെത്തിയില്ല. സാധാരണക്കാരായ പ്രവാസികള്‍ക്ക് നോര്‍ക്ക വഴി ടിക്കറ്റ് ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല പ്രതീക്ഷിക്കാത്ത വലിയ ഭാരം നാട്ടിലെത്തുന്ന പ്രവാസിയുടെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമം. എത്ര ലക്ഷം പ്രവാസികളെത്തിയാലും ഉള്‍കൊള്ളാന്‍ സൗകര്യം ഒരുക്കി കാത്തിരിക്കയാണെന്ന് സര്‍ക്കാര്‍ പറഞ്ഞത്. സുഖിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തി പ്രവാസികളെ കബളിപ്പിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന വഞ്ചനയാണെന്നും ഒ ഐ സി സി ആരോപിച്ചു. പ്രവാസികളെ ചൂഷണം ചെയ്യുകയും വഞ്ചിക്കുകയും ചെയ്ത മറ്റൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ലന്നും ജനം ഇത് തിരിച്ചറിയുമെന്നും ഓ.ഐ. സി. സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വാര്‍ത്ത കുറിപ്പിയില്‍ അറിയിച്ചു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top