Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

ക്രിസ്റ്റിയാനോ ഇന്നെത്തും; പ്രചരിക്കുന്നത് വ്യാജ ഇഖാമ

നസ്‌റുദ്ദീന്‍ വി ജെ

റിയാദ്: സൗദി അല്‍ നസര്‍ ക്ലബുമായി കരാര്‍ ഒപ്പുവെച്ച് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരിലുളള ഇഖാമ സാമൂഹക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ജനുവരി 2ന് രാത്രി സൗദിയിലെത്തുന്ന താരത്തിന് സോഷ്യല്‍ മീഡിയാ സമ്മാനിച്ച ഇഖാമ വ്യാജമാണ്. ഇത് ഒറ്റ നോട്ടത്തില്‍ വ്യക്തവുമാണ്. ഇഖാമ നമ്പര്‍ അറബിയിലെഴുതിയതില്‍ നിന്ന് വ്യത്യസ്ഥമാണ് ഫോട്ടോക്ക് താഴെയുളള അക്കങ്ങള്‍. അബ്ഷിറില്‍ പരിശോധിച്ചതില്‍ ഈ നമ്പര്‍ തെറ്റാണെന്ന വിവരം ലഭിക്കും. ഇംഗ്‌ളീഷ് പേരിന്റെ ഫോന്റ് സാധാരണ ഇഖാമയില്‍ രേഖപ്പെടുത്തുന്നതില്‍ നിന്ന് വ്യത്യാസവുമുണ്ട്.

പ്രൊഫഷന്‍ ‘ആമില്‍’ (തൊഴിലാളി) എന്നും കൊടുത്തിട്ടുണ്ട്. ഇതില്‍ ചുവന്ന വൃത്തം അടയാളപ്പെടുത്തിയാണ് വ്യാജ ഇഖാമ കോപ്പി പ്രചരിക്കുന്നത്. പ്രമുഖ മലയാളി കൂട്ടായ്മകളുടെ ഗ്രൂപ്പുകളിലും വ്യാജന്‍ പ്രചരിക്കുന്നുണ്ട്. അല്‍ നസര്‍ സ്‌പോണ്‍സറായി ഫുട്‌ബോര്‍ കളിക്കാരന്‍ എന്ന പ്രൊഷന്‍ തന്നെയാകും വിദേശ കളിക്കാര്‍ക്ക് അനുവദിക്കുക. ആമില്‍ വിസയിലെത്തി ക്ലബിന് വേണ്ടി കളിക്കാന്‍ സൗദി തൊഴില്‍ നിയമം അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ ക്ലബിനും കളിക്കാരനും അപമാനം ഉണ്ടാക്കുന്ന പ്രചാരണം നടത്തുന്നവര്‍ക്ക് സൗദിയിലെ സൈബര്‍ നിയമ പ്രകാരം ശിക്ഷ ലഭിക്കാന്‍ ഇടയാക്കും. ഇത് പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.

അതേസമയം, പോര്‍ച്ചുഗീസ് ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് രാത്രി സൗദിയിലെത്തും. കുടുംബത്തോടൊപ്പം രാത്രി 11ന് റിയാദിലെത്തുന്ന താരെത്തെ അല്‍ നസര്‍ ക്ലബ് ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top