Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

യവനിക വാര്‍ഷികവും വിന്റര്‍ ഫെസ്റ്റും

റിയാദ്: യവനിക കലാ സാംസ്‌കാരിക വേദി 9-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന യവനിക കലാ സാംസ്‌കാരിക വേദി വാര്‍ഷികവും വിന്റര്‍ ഫെസ്റ്റും റാഫി പാങ്ങോ്െ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. സലിം അര്‍ത്തിയില്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.

ഏപിജെ അബ്ദുല്‍ കലാം അവാര്‍ഡ് ജേതാവ് ടി വി എസ് സലാം. സൗദി ദേശീയ ഗെയിംസില്‍ ബാഡ്മിന്റന്‍ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ ജേതാവ് മലയാളി വിദ്യാര്‍ഥി ഖദീജാ ലത്തീഫ് എന്നിവരെ ആദരിച്ചു. വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച കൃഷ്ണന്‍ കണ്ണൂര്‍, ജലീല്‍ കൊച്ചി, സജിന്‍ നിഷാന്‍, വല്ലി ജോസ്, സാറാ ഫഹദ് അല്‍ മുറദ, ആഗ്‌നസ് ബിനോയ് എന്നിവരെയും ആദരിച്ചു.

സുധീര്‍ കുമ്മിള്‍ (നവോദയ), സത്താര്‍ കായംകുളം (എന്‍ആര്‍കെ വൈസ് ചെയര്‍മാന്‍), ഷംനാദ് കരുനാഗപ്പള്ളി (ജീവന്‍ ടി.വി.), ഗഫൂര്‍ കൊയിലാണ്ടി (കേരളാ ബ്ലഡ് ഡൊണേഴ്‌സ് ഫോറം), സൈഫ് കായംകുളം, വിജയന്‍ നെയ്യാറ്റിന്‍കര, നാസര്‍ കല്ലറ, ഷാജഹാന്‍ പാണ്ടാ, അബ്ദുല്‍ സലാം, ഷാബിന്‍ ജോര്‍ജ്, അഷറഫ് ഓച്ചിറ,നസീര്‍ മൈത്രി, ഷാജഹാന്‍ നന്മ, മജീദ് പുളാക്കണ്ടി, സലീം പള്ളിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

ജലീല്‍ കൊച്ചിന്‍, റിയാലിറ്റി ഷോ താരം ആഗ്‌നസ് ബിനോയ് എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും നൃത്തനൃത്യങ്ങളും അരങ്ങേറി. സാമൂഹിക, സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. നാസര്‍ ലെയ്‌സ് സ്വാഗതവും കമറുദ്ദീന്‍ താമരക്കുളം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top