Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

തിരുവനന്തപുരം കൂട്ടായ്മ ‘ട്രിവ’ പുതിയ ഭാരവാഹികള്‍

റിയാദ്: തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മയായ ട്രിവ പുനഃസംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ പുതിയ ഭാരവാഹികളെയും പ്രഖ്യാപിച്ചു. നബീല്‍ സിറാജുദ്ദീന്‍ (ചെയര്‍മാന്‍), ഷഹനാസ് ചാറയം (പ്രസിഡന്റ്), ബോബി സെബാസ്റ്റിയന്‍, ശ്രീലാല്‍ കാരക്കോണം (ജന. സെക്രട്ടറിമാര്‍), രഞ്ജു ദാസ് (ട്രഷറര്‍), സുധീര്‍ കൊക്കര, മാഹീന്‍ കണിയാപുരം, ബിനു അരുവിപുരം (വൈസ് പ്രസിഡന്റ്മാര്‍) എന്നിവരാണ് ഭാരവാഹികള്‍. നാസര്‍ കല്ലറ (ചാരിറ്റി), ജബ്ബാര്‍ പൂവാര്‍ (മീഡിയ), മുഹമ്മദ് ഷാ വെഞ്ഞാറമൂട് (സ്‌പോര്‍ട്‌സ്), ഷഫീക് അക്ബര്‍ (ആര്‍ട്‌സ്) എന്നിവരെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.

രവി കാരക്കോണം, അനില്‍ അല്‍ഗപുരി, സജീര്‍ പൂന്തുറ, നിഷാദ് ആലംകോട്, റഫീഖ് വെമ്പായം, റാസി കോറാണി, ജഹാന്‍ഗീര്‍, വിന്‍സെന്റ് കെ ജോര്‍ജ് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍. നിസാം വടശ്ശേരിക്കോണം, ഭദ്രന്‍, ജലീല്‍ കണിയാപുരം, ഷാന്‍ പള്ളിപ്പുറം, ജോണ്‍സന്‍ ഇമ്മാന്വല്‍, ആരോമല്‍ ജെ എസ് എന്നിവരെ പ്രവര്‍ത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവാസി പുനരധിവാസ പദ്ധതികള്‍ക്കും കൂടുതല്‍ പ്രാദാന്യം നല്‍കുന്ന പദ്ധതികള്‍ നടപ്പിലാക്കും. അംഗങ്ങള്‍ക്കുള്ള 2 ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലാക്കുന്നതിന് നോര്‍ക്ക റൂട്ട്‌സുമായി ചര്‍ച്ച നടത്തും. അന്താരാഷ്ട്ര തലത്തില്‍ തിരുവനന്തപുരം കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന് കര്‍മ പദ്ധതി തയ്യാറാക്കാനും ഭരണ സമിതി തീരുമാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top