Sauditimesonline

NILAMEL
കൊല്ലം സ്വദേശിയുടെ മൃതദേഹം അല്‍ ഹസയില്‍ ഖബറടക്കി

പങ്കാളിയോടൊപ്പം റൊണാള്‍ഡോ റിയാദ് സ്‌റ്റേഡിയത്തില്‍

റിയാദ്: ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കും കുടുംബത്തിനും അല്‍ നസര്‍ ക്ലബിന്റെ നേതൃത്വത്തില്‍ രാജകീയ വരവേല്പ്. രാജ്യത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ കാണാത്ത ആഘോഷങ്ങളോടെയാണ് താരത്തെ വരവേറ്റത്.

ഏഴാം നമ്പര്‍ ജഴ്‌സി അണിഞ്ഞ് മര്‍സൂല്‍ പാര്‍ക്ക് സ്‌റ്റേഡിയത്തിലേക്ക് റൊണാള്‍ഡോ എത്തിയത്. താരത്തിന് സ്വാഗത ഗാനം ആലപിച്ച് വന്‍ ജനക്കൂട്ടമാണ് സ്‌റ്റേഡിയത്തില്‍ ഒത്തുകൂടിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവര്‍ വൈകുന്നേരം ആറു മണിയോടെ സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു. റൊണാള്‍ഡോ സ്‌റ്റേഡിയത്തിലെത്തി അഭിവാദ്യം ചെയ്തതോടെ ആരാധകള്‍ ഇളകി മറിഞ്ഞു.

കറുപ്പ് ഗൗണ്‍ അണിഞ്ഞ് റോണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റോഡ്‌റിഗസും മഞ്ഞ ജഴ്‌സി അണിഞ്ഞ് നാല് മക്കളും പിന്നാലെ സ്‌റ്റേഡിയത്തിലെത്തി. ആലിംഗനം ചെയ്താണ് റൊണാള്‍ഡോ പങ്കാളിയെ എതിരേറ്റത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top