Sauditimesonline

1 ICF RSC
ഹാജിമാര്‍ക്ക് തണലൊരുക്കി ഐസിഎഫ്-ആര്‍എസ്‌സി വളണ്ടിയര്‍ കോര്‍

സൗദിയിലെത്തിയതില്‍ സന്തോഷം; രാജ്യത്തിനൊപ്പമെന്ന് റൊണാള്‍ഡോ

റിയാദ്: ഫുട്‌ബോളിന് പുറമെ രാജ്യത്തെ വനിതകള്‍ക്കും യുവാക്കള്‍ക്കും പുരോഗതി കൈവരിക്കാന്‍ സഹായിക്കുകയാണ് ലക്ഷ്യമെന്ന് സൗദിയിലെത്തിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പല ക്ലബുകളിലും അവസരം ഉണ്ടായിട്ടും സൗദിയിലെത്തിയത് അതുകൊണ്ടാണെന്നും റിയാദ് അല്‍ നസര്‍ ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ റൊണാള്‍ഡോ പറഞ്ഞു.

ഏറെ സന്തോഷത്തോടെയാണ് സൗദി അറേബ്യയിലെത്തിയത്. ഫുട്‌ബോള്‍ മാത്രമല്ല ലക്ഷ്യം. താന്‍ കൈവരിച്ച അനുഭവ സമ്പത്ത് പകര്‍ന്നു നല്‍കി രാജ്യത്തെ സഹായിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് റൊണാള്‍ഡോ പറഞ്ഞു.

സൗദി ദേശീയ ഫുട്‌ബോള്‍ ടീം മികച്ച പ്രകടനമാണ് ലോക കപ്പില്‍ കാഴ്ച വെച്ചത്. ലോക ചാമ്പ്യന്‍മാരെയാണ് സൗദി ടീം പരാജയപ്പെടുത്തിയത്. സൗദിയിലെത്തിയത് കളിക്കാനും വിജയിക്കാനുമാണ്.

സൗദിയിലെ വരവേല്പ് അത്ഭുതപ്പെടുത്തി. സൗദിയി െസ്വീകരണവും ആതിഥ്യവും കുടുംബത്തെയും കുട്ടികളെയും ഏറെ സന്തോഷത്തിലാക്കിയതായും റൊണാള്‍ഡോ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അല്‍ നസര്‍ ക്ലബ് കോച്ച് റൂഡി ജോസ് ഗാര്‍സിയ, ചെയര്‍മാന്‍ മുസല്ലി അല്‍ മുഅമ്മര്‍ എന്നിവരും പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top