Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

സൗദിയില്‍ മഞ്ഞുവീഴ്ചയും മഴയും: ജാഗ്രതവേണമെന്ന് അധികൃതര്‍

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കനഞ്ഞ മഞ്ഞു വീഴ്ച ജനജീവിതം ദുസ്സഹമാക്കി. നാളെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ശക്തമായ പേമാരിക്ക് സാധ്യതയുണ്ടെന്ന് ്വേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സൗദിയുടെ വടക്കന്‍ അതിര്‍ത്തി പ്രവിശ്യയായ തുറൈഫിലാണ് കനത്ത മഞ്ഞു വീഴ്ച അനുഭവപ്പെടുന്നത്. പകല്‍ അന്തരീക്ഷ താധം 11 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്. റോഡുകളിലും പര്‍വത നിരകളിലും വന്‍തോതില്‍ മഞ്ഞു വീണതിനെ തുടര്‍ന്ന് പുറം ജോലി ചെയ്യാന്‍ കഴിയാത്ത വിധം ജന ജീവിതം ദുസ്സഹമായി. പലയിടങ്ങളിലും ഗതാഗതത്തെയും ഇതു ബാധിച്ചു.

അതിനിടെ, നാളെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ശക്തമായ പേമാരിക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരുക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രവിശ്യയിലെ വിദ്യാലയങ്ങള്‍ക്ക് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അവധി പ്രഖ്യാപിച്ചു. എന്നാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ മദ്‌റസതീ വഴി ക്ലാസ് നടക്കുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ വെളളിയാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top